scorecardresearch

അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും: പൃഥ്വിരാജ് മല്ലികയോട്

മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷപ്പെടുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അവരെ ട്രോളിയും പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു

മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷപ്പെടുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അവരെ ട്രോളിയും പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു

author-image
Entertainment Desk
New Update
Kerala Floods Mallika Sukumaran Responds to Trolls

Kerala Floods Mallika Sukumaran Responds to Trolls

കഴിഞ്ഞ പ്രളയകാലത്ത് നടി മല്ലിക സുകുമാരനെ വലിയ ചെമ്പിൽ ഇരുത്തി രക്ഷാപ്രവർത്തകർസുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് ആരും മറക്കാനിടയില്ലാത്ത ഒരു വാർത്തയാണ്. ഈ സംഭവം നടന്നത് 2018 ഓഗസ്റ്റ് 15നായിരുന്നു. ഇതിന്റെ പേരില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു മല്ലിക. ഇത്തവണ ഓഗസ്റ്റ് 15 ആയപ്പോള്‍ ഈ സംഭവം ഓര്‍ത്തെടുക്കയാണ് അവര്‍. കൂടെ ഇക്കുറി മകന്‍ പൃഥ്വിരാജ് നല്‍കിയ മുന്നറിയിപ്പും

Advertisment

Read More: മല്ലിക സുകുമാരനെ മാറ്റിപ്പാര്‍പ്പിച്ചു; ക്രൂരമായ പരിഹാസം കൊണ്ട് ആഘോഷമാക്കി ചിലര്‍

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും,' എന്ന്. 'ഒന്ന് പേടിപ്പിക്കാതിരിയെടാ' എന്നു പറഞ്ഞാണ് താന്‍ ഫോണ്‍ വച്ചതെന്ന് മല്ലിക പറയുന്നു. മെട്രോ മനോരമയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് മല്ലിക ഇക്കാര്യം പറയുന്നത്.

publive-image

മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷപ്പെടുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അവരെ ട്രോളിയും പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Advertisment

മൂന്ന് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്നായിരുന്നു മല്ലികയുടെ പരിഹാസം. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സോഷ്യല്‍ മീഡിയ മല്ലികയ്‌ക്കെതിരെ ട്രോളുമായി ഇറങ്ങിയത്. ദുരിതത്തിനിടയിലും മലയാളിയുടെ ക്രൂരതയുടെ അടയാളമായി ഇത്.

ട്രോളുകൾ അടങ്ങിയപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി മല്ലിക തന്നെ രംഗത്തെത്തിയിരുന്നു. മല്ലിക പറഞ്ഞതിങ്ങനെ:

‘എല്ലാവരും ക്ഷമിക്കണം. രാത്രി 12 മണിക്ക് അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില് വെള്ളം കയറിയത് ഈ വെള്ളമല്ല. ഞങ്ങടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്‍ പോര്‍ട്ടിക്കോയില്‍ വരെ വന്നു. റോഡീന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങള്‍ക്ക് വീടിനകത്തൊരു വാട്ടര്‍ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്‍ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കില്‍ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിംഗ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡില്‍ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്‍ തുടങ്ങി. ചെളികലര്‍ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോള്‍ അതൊക്കെ മാറി.’

Read More: ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി: ട്രോളുകളോട് മല്ലികാ സുകുമാരന് പറയാനുള്ളത്

‘ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ കൈ വയ്യ. അതുകൊണ്ട് എന്റെ പൊന്നു ദൈവമേ, ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്‍ വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വച്ച. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ഈ സാധനത്തില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താന്‍ വേണ്ടി ഈ കുന്തത്തില്‍ കയറിയിരുന്നപ്പോള്‍ എവനോ ഒരുത്തന്‍ ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല. എന്നാല്‍ അതിനപ്പുറത്തൊക്കെ ‘മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വീഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു. അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. എന്തായാലും ഇതിനെപ്പറ്റി ഒന്നെഴുതാന്‍ പോകുവാ ഞാന്‍. ദൂരെ ഇരിക്കുന്നവര് പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്. പക്ഷെ സത്യാവസ്ഥ മറ്റേ ലംബോര്‍ഗനി ഇന്റര്‍വ്യൂ പോലായിപ്പോയി,’ ചിരിച്ചു കൊണ്ട് മല്ലികാ സുകുമാരന്‍ പറയുന്നു.

Kerala Floods Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: