scorecardresearch

പ്രാര്‍ത്ഥനയേയും നക്ഷത്രയേയും അലംകൃതയേയും വെച്ച് അമ്മൂമ്മ ഇനിയൊന്ന് കറങ്ങും; പുതിയ കാർ സ്വന്തമാക്കി മല്ലിക സുകുമാരൻ

ബ്രിട്ടീഷ് കാർ കമ്പനിയായ എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ

ബ്രിട്ടീഷ് കാർ കമ്പനിയായ എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ

author-image
Entertainment Desk
New Update
Mallika Sukumaran MG Hector,MG Hector price

പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മല്ലിക സുകുമാരന്‍. എംജി ഹെക്ടറാണ് മല്ലിക സുകുമാരൻ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിന്‍ ഷോറൂമില്‍ നിന്നാണ് മല്ലിക ഹെക്ടര്‍ സ്വന്തമാക്കിയത്.

Advertisment

"രാജുവാണ് ആദ്യം കാർ വന്നുനോക്കിയത്. ഇന്ദ്രൻ ടെസ്റ്റ് ഡ്രൈവും നടത്തി. പ്രാർത്ഥന, നക്ഷത്ര, അലംകൃത മൂന്നു പേരെയും വച്ച് അമ്മൂമ്മ ഇനിയൊന്ന് കറങ്ങണം," മല്ലിക സുകുമാരൻ പറയുന്നു.

ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനിയായ എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ കഴിയുന്ന ഹെക്ടർ ലോഞ്ച് ചെയ്തപ്പെട്ടപ്പോൾ മുതൽ വാർത്തകളിൽ താരമാണ്. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇന്റര്‍നെറ്റുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ ഹെക്ടറിനെ സഹായിക്കുന്നത്. പ്രത്യേക ഇന്‍ബില്‍ട്ട് സിം ഈ എസ്‌യുവിയിൽ ഉണ്ട്.

ഒപ്പം തടസ്സമില്ലാത്ത 5G കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആറാം പതിപ്പിന്റെ പൂർണ പിന്തുണയും ഹെക്ടറിലുണ്ട്. പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടർ ഉപയോക്താക്കൾക്കു നൽകുന്നത്. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില വരുന്നത്. സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടർ ലഭിക്കുക. മുൻപ് നടി ലെനയും എംജി ഹെക്ടർ സ്വന്തമാക്കിയിരുന്നു.

Advertisment
Actress Car

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: