രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്നു വിശേഷിപ്പിക്കാവുന്ന ഹെക്ടർ സ്വന്തമാക്കിയിരിക്കുകയാണ് നടി ലെന. നിരവധി കണക്ടിവിറ്റി ഫീച്ചറുകൾ ഉള്ള ഹെക്ടറിനെ ഇന്റര്‍നെറ്റ് കാറെന്നാണ് എംജി (മോറിസ് ഗരേജസ്) മോട്ടാർ വിശേഷിപ്പിക്കുന്നത്. മലയാളസിനിമയിൽ നിന്നും ആദ്യമായി ഹെക്ടർ സ്വന്തമാക്കുന്ന താരം എന്ന വിശേഷണവും ലെനയ്ക്കു സ്വന്തം. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനിയായ എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ.

ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ കഴിയുന്ന ഹെക്ടർ ലോഞ്ച് ചെയ്തപ്പെട്ടപ്പോൾ മുതൽ വാർത്തകളിൽ താരമാണ്. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇന്റര്‍നെറ്റുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ ഹെക്ടറിനെ സഹായിക്കുന്നത്. പ്രത്യേക ഇന്‍ബില്‍ട്ട് സിം ഈ എസ്‌യുവിയിൽ ഉണ്ട്. ഒപ്പം തടസ്സമില്ലാത്ത 5G കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആറാം പതിപ്പിന്റെ പൂർണ പിന്തുണയും ഹെക്ടറിലുണ്ട്. പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടർ ഉപയോക്താക്കൾക്കു നൽകുന്നത്. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില വരുന്നത്. സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടർ ലഭിക്കുക.

 

View this post on Instagram

 

Finally !! #mycar #MGHector

A post shared by Lena Kumar (@lenasmagazine) on

വാരിക്കുഴിയിലെ കൊലപാതകം, കോടതി സമക്ഷം ബാലൻ വക്കീൽ, ഒരു യമണ്ടൻ പ്രേമകഥ,​അതിരൻ തുടങ്ങി നാലു മലയാളം ചിത്രങ്ങളാണ് ലെനയുടേതായി ഈ വർഷം തിയേറ്ററുകളിലെത്തിയത്. വിക്രം നായകനായ തമിഴ് ചിത്രം ‘കടാരം കൊണ്ടൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ലെന അവതരിപ്പിച്ചിരുന്നു.

 

View this post on Instagram

 

Behind the scenes of Kadaram Kondan. Kalpana.@rajeshmselva

A post shared by Lena Kumar (@lenasmagazine) on

Read more: യാത്രകളിൽ ഇനി കൂട്ടിന് ബെൻസ്; പുരസ്കാരത്തിനു പിറകെ സ്വപ്നവാഹനവും സ്വന്തമാക്കി നിമിഷ സജയൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook