scorecardresearch

സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൻ

മാലിക്കിൽ സലിം കുമാറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചത് മകൻ ചന്തുവാണ്

മാലിക്കിൽ സലിം കുമാറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചത് മകൻ ചന്തുവാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Salim Kumar Son Chandu Kumar, Malik

മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ആസ്വാദകർക്കിടയിൽ.

Advertisment

ചിത്രത്തിന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നവർക്കു പോലും അഭിനേതാക്കളുടെ പ്രകടനത്തെയും കാസ്റ്റിംഗിലെ കൃത്യതയേയും അനുമോദിക്കാതെ വയ്യ. പല കഥാപാത്രങ്ങളുടെയും മൂന്നു കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. ഏറെ ശ്രമകരമായ ആ ജോലി ഭംഗിയായി തന്നെ സംവിധായകനും കൂട്ടരും നിർവ്വഹിച്ചിട്ടുണ്ട്.

സലിം കുമാറിനൊപ്പം മകൻ ചന്തു കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതാണ് മാലിക്കിനെ സംബന്ധിച്ച മറ്റൊരു കൗതുകം. സലിം കുമാറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പ കാലമാണ് ചന്തു അവതരിപ്പിക്കുന്നത്.

Advertisment

മറ്റൊരു കൗതുകകരമായ കാസ്റ്റിംഗ് നടി ജലജയുടേതും മകൾ ദേവിയുടേതുമാണ്. ചിത്രത്തിൽ ജലജയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൾ ദേവിയാണ്. ഇരുപത്തിയൊൻപതു വർഷങ്ങൾക്കിപ്പുറം ജലജ വീണ്ടും അഭിനയിക്കുന്നു എന്ന സവിശേഷതയും മാലിക്കിനുണ്ട്.

Read more: അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച് മകൾ; ജലജയുടേയും ദേവിയുടെയും വിശേഷം

Salim Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: