അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച് മകൾ

‘മാലിക്കി’ലൂടെ ഒരിടവേളയ്ക്ക് ശേഷം ജലജ തിരിച്ചെത്തുമ്പോൾ കൂടെ മകളുമുണ്ട്

Jalaja, Jalaja malik, Jalaja family, jalaja daughter Devi

ഇരുപത്തിയൊൻപതു വർഷങ്ങൾക്കിപ്പുറം പ്രിയനടി ജലജയെ വീണ്ടും വെള്ളിത്തിരയിൽ കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ജലജ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

മാലിക്കിൽ ഫഹദിന്റെ അമ്മയായാണ് ജലജ അഭിനയിക്കുന്നത്. ടിപ്പിക്കൽ അമ്മവേഷങ്ങളിലേക്ക് ഒതുങ്ങാത്ത വളരെ കരുത്തുറ്റ ഒരു കഥാപാത്രമാണ് ജലജയുടെ ജമീല ടീച്ചർ എന്ന കഥാപാത്രം.

‘മാലിക്കി’ൽ ജലജയ്ക്ക് ഒപ്പം മകൾ ദേവിയും അഭിനയിച്ചിട്ടുണ്ട്. ജലജയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് ദേവിയാണ്.

മാലിക്കിൽ ജലജ
മാലിക്കിൽ ജലജയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൾ ദേവി

എഴുപതുകളിലും എൺപതുകളിലും മലയാളസിനിമയിൽ സജീവമായിരുന്ന ജലജ വിവാഹശേഷമാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. ഏറെനാൾ ബഹ്റൈനിലായിരുന്നു ജലജയും കുടുംബവും.

ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ജലജയുടെ അരങ്ങേറ്റം. ഉൾക്കടൽ, രണ്ടു പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, എലിപ്പത്തായം, ചില്ല്, കാര്യം നിസ്സാരം, ആൾക്കൂട്ടത്തിൽ തനിയെ, കരിയിലക്കാറ്റുപോലെ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന നായികയാണ് ജലജ. ലെനിൻ രാജേന്ദ്രൻ ചിത്രം വേനലിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ജലജ നേടിയിട്ടുണ്ട്.

Read more: Fahadh Faasil ‘Malik’ Movie Review & Rating: ചരിത്രവും ഭാവനയും കൂടികലരുന്ന ‘മാലിക്’; റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress jalaja in malik with her daughter devi

Next Story
സിനിമാ, നാടക നടി സുരേഖ സിക്രി അന്തരിച്ചുSurekha sikri, Surekha sikri dead, sujrekha sikri dies, surekha sikri passes away, surekha sikri age, badhaai ho, balika vadhu, who is Surekha sikri, Surekha sikri photo, Surekha sikri dead cause, Surekha sikri news, Surekha sikri film, Surekha sikri latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com