scorecardresearch

ഫഹദിന്റെ 'മാലിക്ക്'; ഫസ്റ്റ് ലുക്ക്

ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരമാണ് കുറച്ചത്

ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരമാണ് കുറച്ചത്

author-image
Entertainment Desk
New Update
ലോക്ക്​​ഡൗൺ വന്നെന്ന് കരുതി സിനിമ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലല്ലോ; മഹേഷ്‌ നാരായണ്‍

Malik First Look Poster: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മാലിക്കി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിയുമടക്കമുള്ള താരങ്ങളും ഫഹദിന് ആശംസകളുമായി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

'ടേക്ക് ഓഫി'ന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണ് 'മാലിക്ക്'. 27 കോടിയോളം മുതൽമുടക്കിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് വാർത്തയായിരുന്നു.

Read more: ഡെഡിക്കേഷന്‍...ഡെഡിക്കേഷന്‍; ഫഹദിന്റെ പുത്തന്‍ലുക്കില്‍ ഞെട്ടി ആരാധകര്‍

Advertisment

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, 'പതിനെട്ടാം പടി'യിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാമും സംഘട്ടനം ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറും നിർവ്വഹിക്കുന്നു. ഏപ്രിൽ ആദ്യവാരം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രമെത്തും.

കോളിളക്കം സൃഷ്ടിച്ച ബീമാപ്പളളി വെടിവെയ്പ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആണ്ഒ ചിത്രമൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

First Look Poster Fahad Fazil Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: