സിനിമയ്ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യുന്ന താരമാണ് ഫഹദ് ഫാസില്‍. അതുകൊണ്ട് തന്നെയാണ് ഫഹദ് ഫാസിലിന്റെ ഓരോ കഥാപാത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസം തോന്നുന്നത്. വില്ലന്‍ വേഷമാണെങ്കിലും കഥാപാത്രം മികച്ചതാണെങ്കില്‍ ഫഹദ് ‘യെസ്’ മൂളും.

Read Also: മാസ് ലുക്കിൽ രജനീകാന്ത്, ദർബാർ ചിത്രങ്ങൾ

ഇപ്പോള്‍ ഇതാ, പുതിയ ലുക്കില്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മെലിഞ്ഞൊട്ടിയ ഫഹദ് ഫാസിലിനെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അത്രയും മാറ്റമാണ് ശരീരത്തില്‍ താരം വരുത്തിയിരിക്കുന്നത്. ഏറെ ദിവസത്തെ കഷ്ടപ്പാടിനൊടുവിലാണ് ശരീരം ഇത്ര ഭാരം കുറച്ചതെന്ന് താരത്തിന്റെ ലുക്കില്‍നിന്ന് വ്യക്തമാണ്.

Read Also: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; കേരളം സ്തംഭിക്കും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങളാണ് ട്രാന്‍സ്, മാലിക്ക് എന്നിവ. ഈ സിനിമകള്‍ക്കുവേണ്ടിയാണ് താരത്തിന്റെ പുതിയ ഗെറ്റപ്പ് ചേഞ്ച്.

‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലൂടെ സംവിധാന ലോകത്തേക്ക് വന്ന മഹേഷ് നാരായണനാണ് മാലിക്ക് സംവിധാനം ചെയ്‌തിരിക്കുന്നത്. അമൽ നീരദാണ് ട്രാൻസിന്റെ സംവിധായകൻ. രണ്ട് സിനിമകളും 2020ൽ റിലീസിനെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook