scorecardresearch

ബാലതാരമായെത്തി പിന്നീട് നായികയായി; സംസ്ഥാന പുരസ്കാര ജേതാവായ ഈ നടിയെ മനസ്സിലായോ?

നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കാനും ദേശീയ പുരസ്കാര പ്രഖ്യാപന വേളയിൽ പ്രത്യേക പരാമർശം നേടാനും ഈ നടിക്ക് സാധിച്ചു

നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കാനും ദേശീയ പുരസ്കാര പ്രഖ്യാപന വേളയിൽ പ്രത്യേക പരാമർശം നേടാനും ഈ നടിക്ക് സാധിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jomol, Jomol childhood, Jomol films, Vineeth Kumar, Oru Vadakkan Veeragatha, ജോമോൾ, വിനീത് കുമാർ, ഒരു വടക്കൻ വീരഗാഥ, Jomol photos, Vineeth Kumar photos, Indian express malayalam, IE malayalam

താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കാണാനും അവരുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് എന്നും ആവേശമാണ്. ബാലതാരമായെത്തി പിന്നീട് നായികയായ നടി ജോമോളുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

Advertisment

View this post on Instagram

A post shared by @actorjomol

മുൻപ്, താൻ ബാലതാരമായി അഭിനയിച്ച കാലത്തെ ചിത്രവും ജോമോൾ പങ്കുവച്ചിരുന്നു. 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ നടി മാധവി അവതരിപ്പിച്ച ഉണ്ണിയാർച്ചയെന്ന കഥാപാത്രത്തിന്റെ ചെറുപ്പമായിരുന്നു ജോമോൾ അവതരിപ്പിച്ചത്. മമ്മൂട്ടി കഥാപാത്രം ചന്തുവിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചത് നടൻ വിനീത് കുമാറായിരുന്നു.

Read more: നെടുമുടി വേണുവിനൊപ്പം ഈ ചിത്രത്തിൽ മറ്റൊരു താരം കൂടിയുണ്ട്

'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ടായിരുന്നു ജോമോളുടെ സിനിമാ അരങ്ങേറ്റം. 'മൈഡിയർ മുത്തച്ഛൻ' എന്ന സിനിമയിലും ജോമോൾ ബാലതാരമായി അഭിനയിച്ചിരുന്നു.

Advertisment

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം; ഈ നടനെ മനസിലായോ?

'എന്നു സ്വന്തം ജാനകിക്കുട്ടി' (1998) എന്ന സിനിമയിലൂടെയാണ് ജോമോൾ നായികയായത്. ആ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ വർഷം ദേശീയ പുരസ്കാര പ്രഖ്യാപനവേളയിൽ പ്രത്യേക പരാമർശവും ജോമോൾ നേടി. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

View this post on Instagram

#cousins #familywedding #funtocore #tamiltheme #mehandifunction ....

A post shared by @ actorjomol on

ചന്ദ്രശേഖരൻ പിള്ളയാണ് ജോമോളുടെ ഭർത്താവ്. വിവാഹശേഷം ജോമോൾ ഹിന്ദുമതം സ്വീകരിക്കുകയും ഗൗരി ചന്ദ്രശേഖര പിള്ള എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹശേഷം സിനിമകളിൽ സജീവമല്ലെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ജോമോൾ അഭിനയിച്ചിരുന്നു.

Read more: മലയാളത്തിൽ മമ്മൂട്ടിയുടെ നായിക, ഇപ്പോൾ സൂപ്പർ സ്റ്റാർ; ഈ സുന്ദരിക്കുട്ടിയെ മനസിലായോ?

Actress Kerala State Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: