Latest News

നെടുമുടി വേണുവിനൊപ്പം ഈ ചിത്രത്തിൽ മറ്റൊരു താരം കൂടിയുണ്ട്

തന്റെ ആദ്യചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഈ നടൻ

Guinness Pakru, Guinness Pakru childhood photo, Guinness Pakru movies, Guinness Pakru height in feet, Guinness Pakru films, Guinness Pakru daughter, Guinness Pakru age, Guinness Pakru date of birth, Guinness Pakru family, Guinness Pakru films

തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ പക്രു എന്ന അജയകുമാർ ഏവർക്കും പ്രചോദനമായൊരു വ്യക്തിത്വമാണ്. 34 വർഷങ്ങൾക്കു മുൻപ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ, ആദ്യചിത്രത്തിൽ നിന്നുള്ള​ ഒരു ഓർമ പങ്കിടുകയാണ് താരം. നടൻ നെടുമുടി വേണുവിനെയും ചിത്രത്തിൽ കാണാം.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

മുൻപും ആദ്യചിത്രവുമായി ബന്ധപ്പെട്ട ഒരു ഓർമ പക്രു പങ്കുവച്ചിരുന്നു. ‘അമ്പിളി അമ്മാവനി’ൽ അമ്പിളികലയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് പക്രു ചിത്രം പങ്കുവച്ചത്.

1986 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവനിൽ ജഗതി ശ്രീകുമാർ, നെടുമുടി വേണു, കലാരഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ ജി വിജയകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വേളൂർ കൃഷ്ണകുട്ടിയായിരുന്നു.

ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.

Read more: പിന്നെ വളർന്നില്ല, വളർത്തിയത് നിങ്ങൾ: ഹൃദയത്തിൽ തൊട്ട് ഗിന്നസ് പക്രു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Childhood photo of malayalam actor ambili ammavan movie

Next Story
‘ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ’; പുതിയ ചിത്രങ്ങളുമായി അനുശ്രീanusree, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express