scorecardresearch

സഹോദരിയ്ക്ക് ഒപ്പം ഇരിക്കുന്ന ഈ നടനെ മനസ്സിലായോ?

കൗമാരക്കാലത്ത് നിന്നുള്ള ചിത്രം നടൻ തന്നെയാണ് പങ്കുവച്ചത്

കൗമാരക്കാലത്ത് നിന്നുള്ള ചിത്രം നടൻ തന്നെയാണ് പങ്കുവച്ചത്

author-image
Entertainment Desk
New Update
mukesh, mukesh actor, mukesh childhood photo

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എന്നും ആരാധകർക്ക് കൗതുകമാണ്. പോയകാലത്തെ ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാൻ താരങ്ങളും മടിക്കാറില്ല. ഇപ്പോഴിതാ, നടനും നിർമാതാവും രാഷ്ട്രീയ പ്രവർത്തകനുമൊക്കെയായ മുകേഷ് പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. കൗമാരക്കാലത്ത് നിന്നുള്ള ചിത്രത്തിൽ മുകേഷിനൊപ്പം സഹോദരി സന്ധ്യയേയും കാണാം.

Advertisment

കൗമാരകാല ചിത്രം

ഞാനും സഹോദരി സന്ധ്യയും

Posted by Mukesh M on Wednesday, October 21, 2020

നാടകകുടുംബത്തിൽ നിന്നുമാണ് മുകേഷിന്റെ വരവ്. പ്രശസ്ത നാടക നടനും നാടകസം‌വിധായകനുമായ ഒ.മാധവന്റെ മകനായ മുകേഷ് വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്ത് എത്തിച്ചേർന്ന താരമാണ്. മുകേഷിന്റെ അമ്മ വിജയകുമാരിയും നാടക അഭിനേത്രിയായിരുന്നു. കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും വിജയകുമാരി സ്വന്തമാക്കിയിട്ടുണ്ട്. മുകേഷിന്റെ സഹോദരി സന്ധ്യയും ഭർത്താവ് ഇ എ രാജേന്ദ്രനും നാടകരംഗത്തു തന്നെ പ്രവർത്തിച്ചിരുന്നവരാണ്. രണ്ടുപേരും സിനിമകളിലും സജീവമാണ്.

നാടകം തന്നെയായിരുന്നു മുകേഷിന്റെയും ആദ്യ തട്ടകം. 1982-ൽ പുറത്തിറങ്ങിയ 'ബലൂൺ' എന്ന ചിത്രത്തിലൂടെയാണ് മുകേഷ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുത്താരംകുന്ന് പിഒ, പൊന്നും കുടത്തിന് പൊട്ട്, അക്കരെ നിന്നൊരു മാരൻ, ബോയിംഗ് ബോയിംഗ്, ഓടരുതമ്മാവാ ആളറിയാം തുടങ്ങി പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ മുകേഷ് വേഷമിട്ടു. എന്നാൽ 1989ൽ റിലീസിനെത്തിയ സിദ്ദിഖ് ലാൽ ചിത്രം 'റാംജി റാവു സ്പീക്കിംഗ്' ആണ് മുകേഷിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രം. ഈ ചിത്രത്തോടെ താരമൂല്യമേറെയുള്ള നടനായി മുകേഷ് മാറി. പിന്നീട് അങ്ങോട്ട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ മുകേഷിനെയാണ് മലയാളികൾ കണ്ടത്.

Advertisment

Read more: ഫെയ്സ്ബുക്കില്‍ ‘ഉഡായിപ്പ് വാരം’; തട്ടിപ്പുകാരുടെ രാജാവായി മുകേഷ് കഥാപാത്രങ്ങള്‍

Mukesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: