scorecardresearch

നടനും നിർമാതാവുമായ ഈ ചുള്ളൻ പയ്യനെ മനസ്സിലായോ?

മലയാള സിനിമാലോകത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്ന് ഈ താരത്തിന്റെ പേരിലാണ്

മലയാള സിനിമാലോകത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്ന് ഈ താരത്തിന്റെ പേരിലാണ്

author-image
Entertainment Desk
New Update
Vijay Babu, Childhood, Vijaya Babu Producer

നടൻ, നിർമാതാവ്, വ്യവസായി എന്നീ മേഖലകളിൽ ശ്രദ്ധേയനായ താരമാണ് വിജയ് ബാബു. സോഷ്യൽ മീഡിയ വിജയ് പങ്കുവച്ച ചെറുപ്പകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോളേജ് കാലത്തുള്ള ഒരു പാസ്‌പ്പോർട്ട് സൈസ് ചിത്രമാണ് വിജയ് ഷെയർ ചെയ്തിരിക്കുന്നത്. അനവധി ആരാധകരും ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

Advertisment

നടൻ അജിത്തിന്റെ ചെറിയ ലുക്കുണ്ടെന്ന് കമന്റ് ബോക്സിൽ നിരവധി പേർ പറയുന്നുണ്ട്. ഷർബത്ത് ഷമീറിന്റെ ചെറുപ്പകാലം, ചുള്ളൻ പയ്യൻ തുടങ്ങിയ കമന്റുകളും നിറയുന്നു. മലയാള സിനിമാലോകത്തെ പ്രമുഖ നിർമാണ കമ്പനിയായ ഫ്രൈഡെ ഫിലിം ഹൗസ് വിജയ് യുടെ ഉടമസ്ഥതയിലുള്ളതാണ്. ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, പെരുച്ചാഴി, ആട്, അടി കപ്യാരെ കൂട്ടമണി, അങ്കമാലി ഡയറീസ്, ജൂൺ, സൂഫിയും സുജാതയും, ഹോം തുടങ്ങി അനവധി ചിത്രങ്ങൾ നിർമിച്ചു.

മാധ്യമ മേഖലയിൽ സജീവമായിരുന്ന വിജയ് ജോലി ഉപേക്ഷിച്ചാണ് നിർമാണ മേഖലയിലേക്ക് കാലെടുത്തു വച്ചത്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ആട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും വിജയ് ബാബു തിളങ്ങി.

Advertisment

ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ ഒരു പുതിയ റിലീസുമായി വിജയ് ബാബു എത്തിയത്. സഹപ്രവർത്തകയായ ഒരു നടി ലൈംഗികവും ശാരീരികവുമായ പീഡനം ആരോപിച്ചതിനെ തുടർന്ന് അതിന്റെ ക്രിമിനൽ കേസ് നടപടികളിൽ പെട്ട വിജയ് ബാബു ഒരു വർഷത്തോളം സിനിമയിൽ സജീവമായിരുന്നില്ല. 'എങ്കിലും ചന്ദ്രികേ' ആണ് വിജയ് ബാബു അവസാനമായി നിർമിച്ച ചിത്രം. ഫ്രൈഡെ ഫിലിം ഹൗസിന്റെ നിർമാണത്തിൽ പരീക്ഷണ ചിത്രം 'വാലാട്ടി'യും റിലീസിനൊരുങ്ങുകയാണ്.

Vijay Babu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: