scorecardresearch

അന്നേ ഒരു കാര്‍ പ്രേമിയാണ്: താരത്തെ മനസ്സിലായോ?

അടുത്തിടെ പോർഷയുടെ ടെയ്കാനില്‍ കൊച്ചിയിലൂടെ കറങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു

അടുത്തിടെ പോർഷയുടെ ടെയ്കാനില്‍ കൊച്ചിയിലൂടെ കറങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു

author-image
Entertainment Desk
New Update
Dulquer Salmaan

മലയാള സിനിമയിലെ വാഹനപ്രേമി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. അത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. മുന്നിലൂടെ 369 നമ്പറിലുള്ള ഏത് വാഹനം പോയാലും മമ്മൂട്ടിയാണോ എന്നു നോക്കാത്ത മലയാളികള്‍ പോലും ചുരുക്കമാണ്. മമ്മൂട്ടിയുടെ ഗാരേജിലില്ലാത്ത വണ്ടികള്‍ ഇല്ലെന്നാണ് പൊതുവായുള്ള അഭിപ്രായം.

Advertisment

മമ്മൂട്ടിയുടെ വണ്ടിപ്രേമം അത് പോലെ തന്നെ മകന്‍ ദുല്‍ഖറിന് കിട്ടിയിട്ടുണ്ടെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ദുല്‍ഖറിന് താത്പര്യം കൂടുതല്‍ വിന്റേജ് കാറുകളോടാണ്. താരം ഇത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം വാഹനങ്ങള്‍ ദുല്‍ഖര്‍ നിരത്തിലിറക്കി അങ്ങനെയാരും കണ്ടിട്ടില്ല.

അടുത്തിടെ പോർഷയുടെ ടെയ്കാൻ കാറുമായി കൊച്ചിയിലൂടെ കറങ്ങുന്ന ദുല്‍ഖറിന്റെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കാറിലിരിക്കുന്ന കുട്ടി ദുല്‍ഖറിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

Advertisment

പണ്ട് മുതലെ ദുല്‍ഖര്‍ ഒരു കാര്‍ പ്രേമിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

തെലുങ്ക് ചിത്രമായ 'സീതാരാമം' ആണ് ദുല്‍ഖറിന്റെ റിലീസിനു ഒരുങ്ങുന്ന ചിത്രം. ഹനു രാഘവപുടിയാണ് 'സീതാരാമ'ത്തിന്റെ സംവിധായകന്‍. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, രശ്മിക മന്ദാന, ഗൗതം മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക.

Car Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: