/indian-express-malayalam/media/media_files/uploads/2023/06/Indrajith-Childhood.png)
Source/ Facebook
സിനിമ കുടുംബത്തിലെ മൂത്ത പുത്രനായ ഇന്ദ്രജിത്തിന്റെ കുട്ടികാല ചിത്രമാണിത്. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന പ്രമുഖ നടൻ എന്ന രീതിയിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഒറ്റ നോട്ടത്തിൽ തന്നെ അത് ഇന്ദ്രജിത്താണെന്ന് പലരും കണ്ടെത്തിയെങ്കിലും ചെറിയൊരു ക്ലൂവും ചിത്രത്തിനു മുകളിൽ നൽകിയിട്ടുണ്ട്. പടത്തിലെ പ്രൊഡ്യൂസറുടെ മകനാണെന്നും, ഇവന്റെയും സഹോദരന്റെയും കൂടിച്ചേർന്ന പേരാണ് പ്രൊഡക്ഷൻ കമ്പിയുടേതെന്നതാണ് ക്ലൂ.
നടൻ സുകുമാരൻ ആരംഭിച്ച സിനിമ നിർമാണ കമ്പനിയായിരുന്നു ഇന്ദ്രരാജ് ക്രിയേഷൻസ്. പടയണി, ഇരകൾ എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. അച്ഛൻ നിർമിച്ച ചിത്രത്തിൽ തന്നെയാണ് ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ചത്. പടയണി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ തുടക്കം. പിന്നീട് ഊമപെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രത്തിലൂടെ നടൻ എന്ന രീതിയിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. വില്ലൻ കഥാപാത്രങ്ങളാണ് ആദ്യ നാളുകളിൽ ഇന്ദ്രജിത്തിനെ തേടി അധികവുമെത്തിയത്. മീശമാധവൻ, മുല്ലവള്ളിയും തേൻമാലും, വേഷം അങ്ങനെ നീളുന്നു ഇന്ദ്രജിത്തിന്റെ ആദ്യകാല ചിത്രങ്ങൾ.
ഇന്ദ്രജിത്ത് എന്ന നടന്റെ കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ ചിത്രങ്ങൾ വളരെ കുറവാണ്. കൂടുതലും സപ്പോർട്ടിങ്ങ് റോളുകളിലാണ് ഇന്ദ്രജിത്ത് അധികവും തിളങ്ങിയത്. ഇന്ദ്രജിത്തിന്റെ സഹോദരനും നടനുമായ പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ചേട്ടനെ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നത്. പൃഥ്വിരാജിന്റെ തന്നെ ആദ്യ സംവിധാന ചിത്രത്തിൽ ചേട്ടനും ഒരു വേഷം അദ്ദേഹം നൽകി. ലൂസിഫറിലെ ഗോവർധൻ എന്ന കഥാപാത്രം ഇന്ദ്രജിത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്.
കോമഡി കഥാപാത്രങ്ങൾ ചെയ്യാനും ഇന്ദ്രജിത്ത് എന്ന നടന് അനായാസം കഴിയും. ത്രീ കിങ്ങ്, ഹാപ്പി ഹസ്ബൻസ്, അമർ അക്ബർ അന്റണി തുടങ്ങിയ ചിത്രങ്ങളിലൂടെ അത് വളരെ വ്യക്തവുമാണ്.
2002ലാണ് ഇന്ദ്രജിത്ത് നടി പൂർണിമയെ വിവാഹം ചെയ്തത്. ഇവർക്ക് പ്രാർത്ഥന, നക്ഷത്ര എന്നീ രണ്ടു പെൺമക്കളുമുണ്ട്. നക്ഷത്ര അഭിനയലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചപ്പോൾ സംഗീതത്തോടാണ് പ്രാർത്ഥനയ്ക്ക് താത്പര്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.