scorecardresearch

'മലൈക്കോട്ടൈ വാലിബന്' പാക്കപ്പ്; ആഘോഷമാക്കി മോഹൻലാലും ലിജോയും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയായി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയായി

author-image
Entertainment Desk
New Update
Mohanlal, Lijo Jose, Malayalam Movie

Source/ Twitter

മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ.' ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായിരിക്കുകയാണ്.

Advertisment

അണിയറപ്രവർത്തകരോട് നന്ദി പറയുന്ന സംവിധായകൻ ലിജോയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. "കുറച്ച് അധികം കാലത്തെ സമയത്തിനുള്ളിൽ അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയാകട്ടെ. പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് പാക്കപ്പ്," ലിജോയുടെ വാക്കുകളിങ്ങനെ. പാക്കപ്പ് ആഘോഷമാക്കുന്ന മോഹൻലാലിനെയും ലിജോയെയും വീഡിയോയിൽ കാണാം.

Advertisment

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ പുറത്തിറങ്ങിയപ്പോൾ തന്നെ ആകാംക്ഷയിലായിരുന്നു സിനിമാസ്വാദകർ. കട്ടത്താടിയും ഇടിവളയുമൊക്കെ അണിഞ്ഞ് ഗുസ്തിക്കാരൻ ലുക്കിലാണ് മോഹൻലാൽ. 'ഇനി മുഖം കണ്ട് ചിത്രത്തിനായി കാത്തിരിക്കൂ' എന്നാണ് പോസ്റ്റിനു താഴെ കുറിച്ചത്. വാശിയോടെയുള്ള ഭാവമാണ് മോഹൻലാലിന്റെ മുഖത്ത് നിറയെ. ലാലേട്ടൻ തിരിച്ചെത്തിയെന്നായിരുന്നു ആരാധകരുടെ കമന്റ്. തിരുമ്പി വന്തിട്ടേന്ന് സൊല്ല്, ഒരു ഒന്നൊന്നര തിരിച്ചു വരവ് ഉണ്ടെന്ന് പറഞ്ഞേക്ക്, നാമ പേസ കൂടാത്. നമ്മ പടം താൻ പേസണം.., അങ്ങോട്ട് ഇറക്കി വിടണ്ണാ പടം… തൂക്കിയടി ലോഡിങ് തുടങ്ങിയ കമന്റുകളാണ് നിറഞ്ഞത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം രാജസ്ഥാനിലായിരുന്നു. മരുഭൂമിയിലെ ചിത്രീകരണം വളരെ ദുഷ്കരമായിരുന്നെന്നും ഇതിനോട് ചേർന്നു നിന്ന എല്ലാവരോടും നന്ദി പറയുകയാണെന്നും ലിജോ വീഡിയോയിൽ പറഞ്ഞിരുന്നു.

“ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്."

"അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു.
പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക,”എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന ദിവസം നിർമാതാക്കൾ കുറിച്ചത്.

മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' ആണ് ലിജോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച ചിത്രം രജത ചകോരം നേടിയിരുന്നു. 2023 ജനുവരി 19 നാണ് ചിത്രം തിയേറ്ററർ റിലീസിനെത്തിയത്.

Mohanlal Lijo Jose Pellishery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: