scorecardresearch

വിവാഹമോചനം നേടിയതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു: മുൻ ഭർത്താവിനെ കുറിച്ച് മലൈക

മുൻ ഭർത്താവ് അർബാസ് ഖാനെ കുറിച്ചും ബോയ് ഫ്രണ്ട് അർജുൻ കപൂറിനെ കുറിച്ചും മലൈക

മുൻ ഭർത്താവ് അർബാസ് ഖാനെ കുറിച്ചും ബോയ് ഫ്രണ്ട് അർജുൻ കപൂറിനെ കുറിച്ചും മലൈക

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
malaika arora, arbaz khan, arjun kapoor

വിവാഹമോചനം നേടിയെങ്കിലും മുൻഭർത്താവായ അർബാസ് ഖാനുമായി തനിക്ക് വളരെ മികച്ച ബന്ധമാണുള്ളതെന്നും വിവാഹ മോചനത്തിന് ശേഷം അത് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി മലൈക അറോറ. അർബാസിനു നല്ലൊരു ജീവിതം ആശംസിക്കുന്നുവെന്നും മകനുമായും ഹൃദ്യമായ ബന്ധമാണ് തനിക്കുള്ളതെന്നും മലൈക പറയുന്നു.

Advertisment

"ഞങ്ങൾ കൂടുതൽ പക്വതയുള്ളവരാണ്. ഞങ്ങൾ കൂടുതൽ സന്തുഷ്ടരും ശാന്തരുമായ ആളുകളാണിപ്പോൾ. അർബാസ് ഒരു വണ്ടർഫുൾ മനുഷ്യനാണ്, ഞാൻ അദ്ദേഹത്തിന് ജീവിതത്തിൽ ഏറ്റവും മികച്ചത് നേരുന്നു. ചില സമയങ്ങളിൽ, ആളുകൾ മികച്ചവരാണെങ്കിലും അവർ ഒരുമിച്ച് മികച്ചവരല്ല. അത് അങ്ങനെയാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന് നല്ലത് ആശംസിക്കുന്നു, ” തനിക്കും അർബാസിനുമിടയിലെ സമവാക്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മലൈക.

തന്റെ തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകാൻ തീരുമാനിച്ചതോടെ, അത് തന്നെ കൂടുതൽ സന്തോഷവതിയായി മാറ്റിയെന്നും മലൈക പറയുന്നു. “എന്റെ മകനുമായും എനിക്ക് നല്ല ബന്ധമുണ്ട്; ഞാൻ കൂടുതൽ സന്തോഷവാനാണെന്ന് അവൻ കാണുന്നു. ഞാൻ ഈ തീരുമാനങ്ങൾ എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്, ഞാൻ എനിക്ക് വേണ്ടി നിലകൊണ്ടു. സ്ത്രീകളോടാണ് പറയാനുള്ളത്, ഭയപ്പെടരുത്. നിങ്ങളുടെ ഹൃദയത്തെ പിന്തുടരാൻ ഭയപ്പെടരുത്. നിങ്ങൾ തൂവലുകൾ ചലിപ്പിക്കും, പക്ഷേ ജീവിതം എളുപ്പമല്ല. നിങ്ങൾക്ക് എല്ലാവരേയും സന്തോഷിപ്പിക്കാൻ കഴിയില്ല, ” മലൈക കൂട്ടിച്ചേർത്തു.

1998-ൽ വിവാഹിതരായ മലൈക അറോറയും അർബാസ് ഖാനും 2017ലാണ് വേർപിരിഞ്ഞത്. മകൻ അർഹാൻ ഇരുവരുടെയും പരിചരണത്തിലാണ്. വിവാഹമോചിതയായതിനു ശേഷം മലൈക അർജുൻ കപൂറുമായി റിലേഷൻഷിപ്പിലാണ്. അർബാസ് ഖാൻ, ജോർജിയ ആൻഡ്രിയാനിയുമായി ഡേറ്റിംഗിലാണ്.

Advertisment

2019ലാണ് അർജുൻ മലൈകയുമായുള്ള തന്റെ ബന്ധം പരസ്യമായി വെളിപ്പെടുത്തിയത്. "അവളുടെ കൂടെ ആയിരിക്കുക എന്നത് എന്റെ തിരഞ്ഞെടുപ്പാണ്, പക്ഷേ എല്ലാവരും മനസ്സിലാക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാവില്ല," എന്നാണ് കോഫി കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വന്നപ്പോൾ അർജുൻ മലൈകയെ പറ്റി പറഞ്ഞത്.

publive-image

മസാല മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മലൈക അർജുനുമായുള്ള ബന്ധത്തെ കുറിച്ചും വാചാലയായിരുന്നു. അർജുന്റെ കൂടെ നിൽക്കുമ്പോൾ എനിക്ക് യഥാർത്ഥ ഞാനായി പെരുമാറുവാൻ സാധിക്കുന്നുണ്ടെന്നും അതാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അർജുനെന്നുമാണ് മലൈക പറഞ്ഞത്. "സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്ക് അവനോട് സംസാരിക്കാം. ഒരു ബന്ധത്തിലേർപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്," മലൈക കൂട്ടിച്ചേർത്തു.

"നിങ്ങൾ വിവാഹം കഴിക്കുവാനായി തിരക്കുകൂട്ടണമെന്ന് ഞാൻ കരുതുന്നില്ല. കാരണം അത് ഒരു സാമൂഹിക ആവശ്യകതയോ സമ്മർദ്ദമോ ആണ്. ശരിയായ കാരണങ്ങളാൽ അത് ചെയ്യുക. മാതാപിതാക്കൾ നിങ്ങളെ നിർബന്ധിക്കുകയും നിങ്ങളുടെ 'ബയോളജിക്കൽ ക്ലോക്ക് ടിക്ക് ചെയ്യുന്നു' എന്ന് ആളുകൾ പറയുകയും ചെയ്യുന്ന സമയങ്ങളുണ്ട്. നിങ്ങൾ ശരിയായ വ്യക്തിയോടൊപ്പമാണെങ്കിൽ അത് മനോഹരമായ പ്രവർത്തിയാണ്. എന്റെ വിവാഹത്തിന്റെ കാര്യം വരുമ്പോൾ, അതിന് ഉത്തരം നൽകാൻ ഞാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഞാൻ കരുതുന്നു," എന്നും മലൈക വെളിപ്പെടുത്തി.

Arjun Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: