/indian-express-malayalam/media/media_files/uploads/2020/11/madonna.jpg)
'പ്രേമ'ത്തിലെ സെലിൻ​ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ മഡോണ. അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് താരം. ഇപ്പോഴിതാ, മഡോണയുടെ ഏതാനും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ നേടുന്നത്. ഒരു വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
കഴിഞ്ഞ ദിവസങ്ങളിലായി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ്. വെഡ്ഡിംഗ് ഡ്രസ്സിലുള്ള മഡോണയെ കണ്ടപ്പോൾ ആരാധകർക്കും കൗതുകം, ഇനി ശരിക്കും താരം വിവാഹിതയായതാണോ എന്ന്. പലരും ചിത്രങ്ങൾക്ക് താഴെ വിവാഹ മംഗളാശംസകൾ നേരുന്നുമുണ്ട്. ഒടുവിൽ ചിത്രത്തിനൊപ്പം, ഇത് തന്റെ വിവാഹചിത്രങ്ങളല്ല ഒരു വെഡ്ഡിങ് സീരിസിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഡോണ. മാജിക് മോഷന്‍ മീഡിയയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ് മഡോണ ഇപ്പോൾ. അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള മഡോണ നല്ലൊരു ഗായിക കൂടിയാണ്.
Read more: രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു? താരത്തിന്റെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.