scorecardresearch

സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ട് ആസ്വാദക മനസ്സിനോട് ചേർന്നു നിന്ന പ്രതിഭ; ബിച്ചു തിരുമലയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബിച്ചു തിരുമല ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബിച്ചു തിരുമല ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്

author-image
Entertainment Desk
New Update
Bichu Thirumala Death

തിരുവനന്തപുരം: പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ സാംസ്കാരിക ലോകം. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Advertisment

അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സിനിമയുടെ സന്ദർഭത്തിനപ്പുറം കാവ്യഭംഗിയുള്ള രചനകളാണ് ബിച്ചു തിരുമല നടത്തിയിട്ടുള്ളതെന്നും പ്രതിഭാശാലിയായ കവിയെയാണ് മലയാളത്തിനും ചലച്ചിത്ര ലോകത്തിനും നഷ്ടമായതെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. "മലയാളികളുടെ മനസ്സിൽ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ് അദ്ദേഹം," എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

'ഒറ്റക്കമ്പി നാദം' നിലച്ചു എന്നായിരുന്നു ഗായിക സുജാത മോഹനന്റെ വാക്കുകള്‍. അനശ്വരനായ സംഗീത പ്രതിഭക്ക് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതായും സുജാത പറഞ്ഞു. ബിച്ചു ഏട്ടനും യാത്രയായിരിക്കുന്നു. എന്നും എന്നോട് ഒരു ഇളയ അനുജനെപ്പോലെ പെരുമാറിയിരുന്ന ബിച്ചു ഏട്ടന്റെ വിയോഗ വേളയിൽ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരട്ടെ, ജി. വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Advertisment

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബിച്ചു തിരുമല ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. 1972 ലെ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമലോകത്തേക്കുള്ള പ്രവേശനം. പിന്നീട് എന്നും മലയാളികളുടെ നാവിന്‍ തുമ്പിലുള്ള ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചു. രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ ബിച്ചു തിരുമലയ്ക്ക് ലഭിച്ചു. 1981 ല്‍ തൃഷ്ണ എന്ന ചിത്രത്തിലെ ‘ശ്രുതിയില്‍ നിന്ന് ഉയരും..’ തേനും വയമ്പും എന്ന സിനിമയിലെ ‘ഒറ്റക്കമ്പി നാദം മാത്രം..’ എന്നീ ഗാനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 1991 ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും പുരസ്കാരം ലഭിച്ചു.

Also Read: ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു


  • 12:03 (IST) 26 Nov 2021
    എന്റെ ആദ്യ ചിത്രത്തിന്റെ ഗാനരചയിതാവ്

    തന്റെ ആദ്യചിത്രത്തിന്റെ ഗാനരചയിതാവും പ്രിയപ്പെട്ട സഹപ്രവർത്തകനുമായ ബിച്ചു തിരുമലയെ അനുസ്മരിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്.

    " ബിച്ചു ....അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു നിങ്ങൾ ....എന്നാൽ ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ എന്ന കാര്യത്തിൽ എനിക്കും എന്നെപ്പോലെ പലർക്കും സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല," എന്നാണ് ബാലചന്ദ്രമേനോൻ കുറിച്ചത്.



  • 10:55 (IST) 26 Nov 2021
    വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭ; മോഹൻലാൽ ഓർക്കുന്നു

    വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയെന്നാണ് ബിച്ചുമലയെ മോഹൻലാൽ വിശേഷിപ്പിക്കുന്നത്. "തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരൻ്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിൻ്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തിൽ, പ്രിയപ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എൻ്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികൾ."


  • 10:53 (IST) 26 Nov 2021
    ബിച്ചു തിരുമലയെ അനുസ്മരിച്ച് ശൈലജ ടീച്ചർ

    "ഹൃദയഹാരിയായ വരികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രിയപ്പെട്ട ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികള്‍," ബിച്ചു തിരുമലയെ കെ കെ ശൈലജ ടീച്ചർ അനുസ്മരിക്കുന്നത് ഇങ്ങനെ.


  • 10:44 (IST) 26 Nov 2021
    ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളേ; ബിച്ചു തിരുമലയെ ഓർത്ത് മുരളി ഗോപി

    അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയെ ഓർക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.


  • 10:43 (IST) 26 Nov 2021
    ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളേ; ബിച്ചു തിരുമലയെ ഓർത്ത് മുരളി ഗോപി

    അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയെ ഓർക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.


  • 10:13 (IST) 26 Nov 2021
    ബിച്ചു തിരുമലക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ച് മമ്മൂട്ടി

    അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി.

    https://www.facebook.com/Mammootty/posts/455536415936365


  • 09:56 (IST) 26 Nov 2021
    'ഒറ്റക്കമ്പി നാദം' നിലച്ചുവെന്ന് സൂജാത

  • 09:34 (IST) 26 Nov 2021
    ബിച്ചു ഏട്ടനും യാത്രയായിരിക്കുന്നുവെന്ന് ജി. വേണുഗോപാല്‍

    "ബിച്ചു ഏട്ടനും യാത്രയായിരിക്കുന്നു. എൺപതുകളിൽ കളം നിറഞ്ഞു നിന്ന പല സംഗീത സംവിധായകരും ഇട്ടു കൊടുത്തിരുന്ന ഈണങ്ങളെ നിമിഷനേരം കൊണ്ട് അർത്ഥ സംപൂർണ്ണമായ ലളിതപദങ്ങളാൽ ലാവണ്യപൂരിതമാക്കി ആ ഗാനങ്ങളെ സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതമാക്കിയ ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല . എന്നും എന്നോട് ഒരു ഇളയ അനുജനെപ്പോലെ പെരുമാറിയിരുന്ന ബിച്ചു ഏട്ടൻ്റെ വിയോഗ വേളയിൽ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരട്ടെ," ഗായകന്‍ ജി വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

    https://www.facebook.com/GVenugopalOnline/posts/446855436804419


  • 09:32 (IST) 26 Nov 2021
    ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചിൽ ജീവിക്കും: വിദ്യാഭ്യാസ മന്ത്രി

    മിഴിയോരം നനഞ്ഞൊഴുകും...ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളിൽ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നൽകി. ഒന്ന്‌ നിനയ്ക്കും വേറൊന്ന് ഭവിക്കുമെന്ന് മനുഷ്യ ജീവിതത്തിന്റെ കേവലതയെ അദ്ദേഹം വരികളിലാക്കി. ആരാരോ ആരീരാരോ എന്ന് താരാട്ട് കുറിക്കാൻ ബിച്ചു തിരുമല ഇനിയില്ല. ജീവിതമെന്ന തൂക്കുപാലം അദ്ദേഹം പിന്നിട്ടിരിക്കുന്നു. ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചിൽ ജീവിക്കും. മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട... ആദരാഞ്ജലികൾ

    https://www.facebook.com/comvsivankutty/posts/435793521260287


  • 09:29 (IST) 26 Nov 2021
    നഷ്ടമായത് പ്രതിഭാശാലിയെ

    സിനിമയുടെ സന്ദർഭത്തിനപ്പുറം കാവ്യഭംഗിയുള്ള രചനകളാണ് ബിച്ചു തിരുമല നടത്തിയിട്ടുള്ളതെന്നും പ്രതിഭാശാലിയായ കവിയെയാണ് മലയാളത്തിനും ചലച്ചിത്ര ലോകത്തിനും നഷ്ടമായതെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. "മലയാളികളുടെ മനസ്സിൽ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ് അദ്ദേഹം," എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.


Pinarayi Vijayan Death Malayalam Film Industry Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: