/indian-express-malayalam/media/media_files/uploads/2019/01/lucifer-prithviraj.jpg)
പൃഥിരാജിന്റെ ആദ്യസംവിധാന സംരംഭമായ 'ലൂസിഫറി'ന്റെ ചിത്രീകരണം പൂർത്തിയായി. ഇന്നലെ പുലർച്ചെ ലക്ഷദ്വീപിലെ കവരത്തി ദീപിലായിരുന്നു സിനിമയുടെ ശേഷിക്കുന്ന സീനുകൾ ചിത്രീകരിച്ചത്. ചിത്രീകരണം പൂർത്തിയായ കാര്യം പൃഥിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
At 4:30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of #Lucifer. It’s a wrap!
— Prithviraj Sukumaran (@PrithviOfficial) January 20, 2019
ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂർത്തിയായതായും നാലു ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളതെന്നും ഡിസംബർ​ അവസാനത്തിൽ പൃഥിരാജ് തന്നെ തന്റെ ലൈവിൽ വെളിപ്പെടുത്തിയിരുന്നു. “ലൂസിഫറിന്റെ നാലു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. ലക്ഷദ്വീപിലാണ് ഷൂട്ട് ചെയ്യേണ്ടത്. പാച്ച് വർക്ക് ഷൂട്ടാണ് ബാക്കിയുള്ളത്. ജനുവരി പകുതിയോടെ അതും പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്.”
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്‌റോയ് എന്നുതുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മാർച്ചിലാണ് ചിത്രം റിലീസിനെത്തുക.
Read more: 5000 അഭിനേതാക്കളുമായി മാസ് സീൻ, 'ലൂസിഫർ' കൗതുകങ്ങൾ അവസാനിക്കുന്നില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.