/indian-express-malayalam/media/media_files/uploads/2019/04/aamir-khan.jpg)
Election 2019 Phase 4 Voting: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുമായി 71 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട തിരഞ്ഞെടുപ്പാണ് നടന്നു കൊണ്ടിരിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങളാണ് മുംബൈയിലെ പോളിംഗ് ബൂത്തുകളിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്.
പ്രിയങ്ക ചോപ്ര, രേഖ, ആമിർ ഖാൻ, അജയ് ദേവ്ഗൺ, രവി കിഷൻ, രാഹുൽ ബോസ്, അജയ് ദേവ്ഗൺ, മാധുരി ദീക്ഷിത്, സോനാലി ബിന്ദ്രെ തുടങ്ങി നിരവധിയേറെ താരങ്ങൾ വോട്ട് ചെയ്തു. മുതിർന്ന താരം രേഖ, ബാന്ദ്രയിലെ 283-ാം നമ്പർ ബൂത്തിലാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നുള്ള ബിജെപി എംപി രവി കിഷൻ ഗൊരാഖോണിലെ പോളിംഗ് ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
#Mumbai: Veteran actor Rekha casts her vote at polling booth number 283 in Bandra. #LokSabhaElections2019pic.twitter.com/z14VraA06W
— ANI (@ANI) April 29, 2019
#Mumbai: BJP MP candidate from UP's Gorakhpur, Ravi Kishan waits in queue to cast his vote at a polling booth in Goregaon pic.twitter.com/Ji85dcyKNt
— ANI (@ANI) April 29, 2019
ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും വോട്ട് ചെയ്യാനായി മാത്രം മുംബൈയിലെത്തി ചേർന്നാണ് രാഹുൽ ബോസ് തന്റെ വോട്ട് രേഖപ്പെടുത്തിയത്.
Have you? Returned from shooting in Hyderabad to do this. Catching a flight out in two hours. #DanceOfDemocracy#MayTheBestIdeasWinpic.twitter.com/KCTqwLEToq
— Rahul Bose (@RahulBose1) April 29, 2019
Read more: ഇന്ത്യയിൽ വോട്ടില്ലാത്ത ബോളിവുഡ് താരങ്ങൾ
നടൻ ആമിർ ഖാൻ ഭാര്യ കിരൺ റാവുവിനൊപ്പമാണ് എത്തിയത്. അജയ് ദേവ് ഗണും മാധുരി ദീക്ഷിതുമാണ് വോട്ട് രേഖപ്പെടുത്തിയ മറ്റു രണ്ടു പ്രമുഖർ. ഭർത്താവിനൊപ്പമാണ് സോനാലി ബെന്ദ്രെ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തിയത്.
Voting is our right, let's use it wisely! The future of our country is in our hands. Let's do our duty and #VoteForIndiapic.twitter.com/TrFUVEFWJS
— Madhuri Dixit Nene (@MadhuriDixit) April 29, 2019
ഊർമിള മതോന്ദ്കർ, മിലിന്ദ് ദിയോറ, പ്രിയ ദത്ത് എന്നീ സ്ഥാനാർത്ഥികളും രാവിലെ തന്നെ അതാത് ബൂത്തുകളിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. തെക്കൻ മുംബൈയിൽ നിന്നും ജനവിധി തേടുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ ഊർമിള മതോന്ദ്കർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.