ഇന്ത്യയൊന്നാകെ തിരഞ്ഞെടുപ്പ് ചൂടിലാണ് ഇപ്പോൾ. വരുന്ന ലോക് സഭ ഇലക്ഷനിൽ ആരൊക്കെയാവും വിജയികൾ, ആരൊക്കെ പരാജയപ്പെടും തുടങ്ങിയ വാതുവെപ്പുകളും വിലയിരുത്തലുകളുമെല്ലാമായി ഇന്ത്യയുടെ ഒാരോ ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം തെരെഞ്ഞെടുപ്പിനെ കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിന്റെയും ഭാവി എന്താണെന്നറിയാൻ ആകാംക്ഷയുണ്ടെങ്കിലും ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്ത ബോളിവുഡ് താരങ്ങളാണ് അക്ഷയ് കുമാറും ആലിയ ഭട്ടും ദീപിക പദുകോണും കത്രീന കൈഫുമെല്ലാം.

പഞ്ചാബിലെ അമൃതസറിൽ ജനിച്ച് ഡൽഹിയിൽ വളർന്ന അക്ഷയ് കുമാറിന് കനേഡിയൻ പാസ്പോർട്ടും കനേഡിയൻ സിറ്റിസൺഷിപ്പുമാണ് ഉള്ളത്. അതിനാൽ തന്നെ ഇന്ത്യയിൽ വോട്ട് ചെയ്യാൻ അക്ഷയ് കുമാറിനു സാധിക്കില്ല. ബാംഗ്ലൂർ സ്വദേശിയും ഇന്ത്യയുടെ അഭിമാനമായ ബാഡ്മിൻറൺ പ്ലെയർ പ്രകാശ് പദുകോണിന്റെ മകളുമായ ദീപികയാണ് ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്പോർട്ടാണ് ഉള്ളത്. സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളും ബോളിവുഡ് താരങ്ങളിൽ ശ്രദ്ധേയയുമായ ആലിയ ഭട്ടിന്റെ സ്ഥിതിയും മറ്റൊന്നല്ല. ബ്രിട്ടീഷ് പൗരത്വമുള്ള ആലിയയ്ക്കും ഇന്ത്യയിൽ വോട്ടവകാശം ഇല്ല.

Read more: തെലുങ്ക് പഠിക്കാൻ പെടാപാടു പെട്ട് ആലിയ

പാതി ഇന്ത്യക്കാരിയായ കത്രീന കൈഫും സിക്ക് പഞ്ചാബി മാതാപിതാക്കളുടെ മകളായ സണ്ണി ലിയോണുമാണ് ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്ത മറ്റു രണ്ടുപേർ. കാശ്മീർ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച കത്രീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്. അതേസമയം കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് അമേരിക്കൻ പൗരത്വമാണ് ഉള്ളത്.

Read more: ഇരുളടഞ്ഞ ആ ദിനങ്ങളിലേക്ക് തിരികെ പോയപ്പോൾ പൊട്ടിക്കരഞ്ഞു: സണ്ണി ലിയോൺ

ആമിർ ഖാന്റെ മരുമകനും നടനുമായ ഇമ്രാൻ ഖാനും അമേരിക്കൻ പാസ്‌പോർട്ടാണ് ഉള്ളതെന്നതിനാൽ ഇന്ത്യയിൽ വോട്ടവകാശമില്ല. ബോളിവുഡ്- ശ്രീലങ്കൻ ചലച്ചിത്ര താരമായ ജാക്വിലിൻ ഫെർണാണ്ടസിനും മിശ്ര പൗരത്വമാണ് ഉള്ളത്. ശ്രീലങ്കൻ- മലേഷ്യൻ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വലിൻ ബഹറിനിലാണ് ജനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ