/indian-express-malayalam/media/media_files/uploads/2020/03/bollywood-stars.jpg)
കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണിലാണ് രാജ്യം. ഐസലേഷന്റെ ഭാഗമായി എല്ലാവരും വീടുകളിലേക്ക് ഒതുങ്ങുകയാണ്. സെലബ്രിറ്റികളും സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ തന്നെ കഴിയുകയാണ്. ആൾക്കൂട്ടങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും പെട്ടെന്ന് ഒറ്റപ്പെട്ടുപോയതിന്റെ പ്രശ്നങ്ങളും ഏകാന്തതയും ഒഴിവാക്കാനായി എല്ലാവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
മലൈക അറോറ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഒന്നിച്ചുറങ്ങുന്ന സുഹൃത്തുക്കൾ ക്യാപ്ഷനോടെയാണ് മലൈക ചിത്രം പങ്കുവച്ചിരിക്കുന്നത്. കരീന കപൂർ, കരീഷ്മ കപൂർ തുടങ്ങിയവരുടെ ചിത്രങ്ങൾ ചേർത്താണ് മലൈക കൊളാഷ് ചിത്രം ഒരുക്കിയിരിക്കുന്നത്. എല്ലാവരും നല്ല ഉറക്കത്തിലാണ് ചിത്രത്തിൽ. നിരവധി താരങ്ങളും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഉറക്കത്തിലുള്ള നിങ്ങളുടെ ചിരി കാണാൻ എന്താ ഭംഗിയെന്നാണ് അർജുൻ കപൂറിന്റെ കമന്റ്.
View this post on InstagramFriends that nap together,stay forever#napsinthetimeofquarantine #stayhome
A post shared by Malaika Arora (@malaikaaroraofficial) on
അതേസമയം, ബോളിവുഡിൽ നിന്നും ഒരു പുനസമാഗമത്തിന്റെ കഥകൂടിയാണ് വരുന്നത്. ഹൃത്വിക് റോഷൻ- സൂസേൻ ദമ്പതികളാണ് ഈ കഥയിലെ നായികാനായകന്മാർ. വിവാഹമോചിതരായ ഹൃത്വിക്-സൂസേന്‍ ദമ്പതികള്‍ താത്കാലികമായി വീണ്ടും ഒന്ന് ചേര്‍ന്നിരിക്കുകയാണ് എന്നാണ് വാർത്ത. കൊറോണ കാലഘട്ടത്തിലാണ് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ഇരുവരും ഈ കാലയളവിലേക്ക് ഒന്നിച്ചു താമിസിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ലോക്‌ഡൗൺ സമയത്ത് തനിക്കും മക്കൾക്കുമൊപ്പം താമസിക്കാൻ തയ്യാറായ സൂസേന് നന്ദി പറഞ്ഞുകൊണ്ട് ഹൃത്വിക് റോഷൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ഹൃദയസ്പർശിയായ കുറിപ്പും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.
Read more: വിവാഹമോചിതരായ ഹൃത്വിക്-സൂസേന്‍ ദമ്പതികളെ കൊറോണ വീണ്ടും ഒന്നിപ്പിച്ചപ്പോള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us