വിവാഹമോചിതരായ ഹൃത്വിക്-സൂസേന്‍ ദമ്പതികള്‍ താത്കാലികമായി വീണ്ടും ഒന്ന് ചേര്‍ന്നിരിക്കുകയാണ്. കൊറോണ കാലഘട്ടത്തിലാണ് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ഇരുവരും ഈ കാലയളവിലേക്ക് ഒന്നിച്ചു താമിസിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ലോക്‌ഡൗൺ സമയത്ത് തനിക്കും മക്കൾക്കുമൊപ്പം താമസിക്കാൻ തയ്യാറായ സൂസേന് നന്ദി പറഞ്ഞുകൊണ്ട് ഹൃത്വിക് റോഷൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൂസേന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.

“ഇത് പ്രിയപ്പെട്ട സൂസേന്റെ (എന്റെ മുൻ ഭാര്യ) ചിത്രമാണ്, താൽക്കാലികമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത് വഴി ഞങ്ങളുടെ കുട്ടികൾ ഒരാളിൽ നിന്നും അനിശ്ചിതമായി വിച്ഛേദിക്കപ്പെടുന്നില്ല. സഹ രക്ഷാകർത്വത്തിൽ വളരെയധികം പിന്തുണയും ധാരണയും നൽകുന്നതിൽ സൂസേന് നന്ദി. ഞങ്ങൾ അവർക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികൾ പറയും,” ഹൃത്വിക് റോഷൻ കുറിക്കുന്നു.

 

View this post on Instagram

 

. It is unimaginable for me, as a parent, to think of having to be separated from my children at a time when the country is practicing lockdowns. . It is heartwarming to see the world come together as one in this time of deep uncertainty and possibility of months of social distancing and potential lockdowns for several weeks perhaps . . While the world talks about humanity coming together, I think it represents more than just an idea especially for parents sharing custody of their kids. How to keep their kids close to them without infringing on the right of the other who also has an equal right to be with his/her children. . This is a picture of dear Sussanne (my ex wife) , who has graciously volunteered to temporarily move out of her home so that our children are not disconnected indefinitely from either one of us. . Thank you Sussanne for being so supportive and understanding in our journey of co-parenting. . Our children will tell the story we create for them. . I hope and pray that in order to safeguard the health of ourselves and our loved ones, we all find our way to express love, empathy, courage, strength with an open heart. . #beopen #bekind #bebrave #responsibility #coexist #empathy #strength #courage #oneworld #humanity #wecanfighththis #loveoverfear

A post shared by Hrithik Roshan (@hrithikroshan) on

Read more:ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃത്വിക്കിനൊപ്പമുളള സൂസേന്റെ ജീവിതം

മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇത്തവണ എല്ലാവർക്കുമിതൊരു കണ്ണ് തുറപ്പിക്കലായിരിക്കുമെന്നാണ് കൊറോണവൈറസ് ബാധയെ കുറിച്ച് സുസേൻ ഖാൻ പോസ്റ്റിനു താഴെ കുറിച്ചത്. നിരവധി താരങ്ങളാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷം പങ്കിട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഏറ്റവും മഹത്തായ പ്രണയകഥകളിൽ​ ഒന്ന് നിങ്ങളുടേതാണ് എന്നാണ് റോഹിത് റോയ് കമന്റ് ചെയ്തിരിക്കുന്നത്. ടൈഗർ ഷ്റോഫ്, പ്രീതി സിന്റ, വരുൺ ധവാൻ, ദിയ മിർസ, സോണാലി ബേന്ദ്ര, തനിഷ മുഖർജി തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്

Read more: നിങ്ങളൊരു അസാധ്യ മനുഷ്യനാണ്, മികച്ച അച്ഛനും; ഋത്വിക് റോഷന് ആശംസകളുമായി മുൻഭാര്യ

2000 ൽ ആയിരുന്നു ഋത്വികിന്റെയും സൂസേൻ ഖാനിന്റെയും വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ചു പാർട്ടിയിൽ പങ്കെടുക്കുന്ന വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook