scorecardresearch

'ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോൾ'; ദുൽഖറിനും അരവിന്ദ് സ്വാമിക്കും ഒപ്പമുള്ള ചിത്രവുമായി കുഞ്ചാക്കോ ബോബൻ

ബോളിവുഡ് സംവിധായകൻ ആർ. ബൽക്കിയും ഇവരോടൊപ്പം ഫൊട്ടോയിലുണ്ട്

ബോളിവുഡ് സംവിധായകൻ ആർ. ബൽക്കിയും ഇവരോടൊപ്പം ഫൊട്ടോയിലുണ്ട്

author-image
Entertainment Desk
New Update
'ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോൾ'; ദുൽഖറിനും അരവിന്ദ് സ്വാമിക്കും ഒപ്പമുള്ള ചിത്രവുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ യുവ താരങ്ങളെല്ലാം പരസ്‌പരം വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ദുൽഖറിനും അരവിന്ദ് സ്വാമിക്കും ഒപ്പമുള്ള കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.

Advertisment

കുഞ്ചാക്കോ ബോബനാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. "'ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ ആർ. ബൽക്കിയും ഇവരോടൊപ്പം ഫൊട്ടോയിലുണ്ട്.

ആർ. ബൽകി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റിൽ എത്തിയാണ് കുഞ്ചാക്കോ ബോബൻ ദുൽഖറിനെ കണ്ടത്. ദുൽഖറും അരവിന്ദ് സ്വാമിയും ഒപ്പമുള്ളപ്പോൾ വീട്ടിലായിരിക്കുന്ന അനുഭവമാണെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചിട്ടുണ്ട്.

Advertisment

ഫെലിനി സംവിധാനം ചെയ്യുന്ന 'ഒറ്റ്' ആണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. അരവിന്ദ് സ്വാമിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈശ റബ്ബയാണ് ചിത്രത്തിലെ നായിക. നടൻ ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒറ്റിന്റെ ചിത്രീകരണവും മുംബൈയിൽ പുരോഗമിക്കുകയാണ്.

Also Read: അന്ത്യം അടുത്ത നിമിഷങ്ങളിൽ കൂട്ടുകാരനെ കാണാൻ ആഗ്രഹിച്ച എസ്‌പിബി; ഓർമ്മ പങ്കിട്ട് ഇളയരാജ

Aravind Swamy Dulquer Salman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: