/indian-express-malayalam/media/media_files/uploads/2022/04/Bhavana-Kunchako-Boban-.jpg)
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്റെ ചെറിയ കുടുംബ വിശേഷങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ പ്രിയകൂട്ടുകാരി ഭാവന മകൻ ഇസ്ഹാഖിനെ കണ്ട വിശേഷം പങ്കുവക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ഭാവന ചേച്ചിയുടെ സ്നേഹം എന്ന അടിക്കുറിപ്പോടെ, ഭാവന ഇസഹാഖിനെ എടുത്ത് കവിളിൽ ചുംബിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിലാണ് ചാക്കോച്ചൻ പങ്കുവച്ചത്. "എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ എന്റെ മകന് ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താനായി. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ" കുഞ്ചാക്കോ ബോബൻ കുറിച്ചു.
നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ഭാവനയ്ക്ക് നൽകുന്ന പിന്തുണയ്ക്കും ഒരുപാട് പേർ കയ്യടിക്കുന്നുണ്ട്.
‘പട’ ആണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒറ്റ്, ന്നാ താൻ കേസ് കൊട്, ആറാം പാതിര തുടങ്ങിയ താരത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ ഈ വർഷം റിലീസ് ചെയ്യാനൊരുങ്ങുന്നുമുണ്ട്.
Also Read: ഒന്നിച്ചുള്ള മധുര പതിനേഴ്; വിവാഹവാർഷികം ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.