scorecardresearch

എനിക്ക് ചാക്കോച്ചനോട് കട്ട അസൂയയായിരുന്നു; മനസ്സ് തുറന്ന് പിഷാരടി

"ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരൻ വീടു വെയ്ക്കുക.​അങ്ങനത്തെ ഒരു അവസ്ഥയൊക്കെ ഞാൻ കണ്ടിട്ടുണ്ട്"

"ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരൻ വീടു വെയ്ക്കുക.​അങ്ങനത്തെ ഒരു അവസ്ഥയൊക്കെ ഞാൻ കണ്ടിട്ടുണ്ട്"

author-image
Entertainment Desk
New Update
Kunchacko Boban, കുഞ്ചാക്കോ ബോബൻ, Mohan Kumar Fans, Mohan Kumar Fans release, Mohan Kumar Fans review, Mohan Kumar Fans rating, Mohan Kumar Fans malayalam review, Mohan Kumar Fans first response, Mohan Kumar Fans full movie online, മോഹൻകുമാർ ഫാൻസ്, Ramesh Pisharody, രമേഷ് പിഷാരടി, Kunchacko Boban videos, Kunchacko Boban photos

ജീവിതത്തിൽ നടൻ കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് രമേഷ് പിഷാരടി. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദത്തിലാണ്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിനിടെ രമേഷ് പിഷാരടി കുഞ്ചാക്കോ ബോബനെ കുറിച്ചു പറഞ്ഞ കമന്റ് ആണ് ശ്രദ്ധ കവരുന്നത്. ‘മോഹൻകുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Advertisment

"എനിക്ക് ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയയായിരുന്നു. എന്റെ കോളേജിലെ പെൺകുട്ടികൾ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടുനടക്കുക. പിസിഎം കോളേജിൽ ചാക്കോച്ചൻ ഉദ്ഘാടനത്തിനു വന്നപ്പോൾ എന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാൻ വീട്ടിൽ നിന്ന് പൈസ ചോദിച്ചോണ്ടു പോവുക. ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരൻ വീടു വെയ്ക്കുക.​അങ്ങനത്തെ ഒരു അവസ്ഥ ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് ഭയങ്കര അസൂയ ഉണ്ടായിരുന്നു."

"പഞ്ചവർണ്ണതത്തയിൽ ചാക്കോച്ചൻ ഓടി വരുമ്പോൾ പത്രം എറിഞ്ഞിട്ട് മുഖത്ത് കൊള്ളുന്ന ഒരു സീനുണ്ട്. അത് ചെയ്തിട്ട് എത്രയായിട്ടും ശരിയാവുന്നില്ല. ഒടുവിൽ മണിയൻപിള്ള ചേട്ടൻ എന്നോട് എറിയാൻ പറഞ്ഞു. കാറ്റിൽ പത്രം പറന്നുപോവാതിരിക്കാനും കറക്റ്റായി ഏറുകൊള്ളാനും അതിനകത്ത് ഒരു ചെറിയ കഷ്ണം വെയിറ്റ് വെച്ചിട്ടുണ്ട്. പത്രം എറിയാനായി കയ്യിലെടുത്തപ്പോൾ എന്റെ മനസ്സൊന്നു പാളി. ഈ മുഖമാണല്ലോ ദൈവമേ പണ്ട് ഞാൻ അസൂയപ്പെട്ടു നോക്കിയിരുന്നത്, ഒരെണ്ണം അങ്ങട്... പിന്നെ ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ചിട്ടാണ് എറിഞ്ഞത്," ചിരിയോടെ പിഷാരടി പറയുന്നു. പിഷാരടിയുടെ സംസാരം കേട്ട് ചിരിക്കുന്ന ചാക്കോച്ചനെയും വീഡിയോയിൽ കാണാം.

Advertisment

വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹൻകുമാര്‍ ഫാൻസ്' നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്ന ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി എന്നിവരെ കൂടാതെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, കൃഷ്ണശങ്കര്‍, അലൻസിയർ, വിനയ് ഫോര്‍ട്ട്, എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം അനാർക്കലിയാണ് നായികയായി എത്തുന്നത്.

Read more: ‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു;’ ചാക്കോച്ചനെ ട്രോളി രമേഷ് പിഷാരടി

Kunchacko Boban Ramesh Pisharadi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: