scorecardresearch

കുഞ്ഞു ചാക്കോ ആയാലും കുഞ്ചാക്കോ ആയാലും അത് നിർബന്ധമാണ്

ചാക്കോച്ചന്റെ കുട്ടിക്കാലചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

ചാക്കോച്ചന്റെ കുട്ടിക്കാലചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

author-image
WebDesk
New Update
Kunchacko Boban, കുഞ്ചാക്കോ ബോബൻ, Kunchacko Boban video, കുഞ്ചാക്കോ ബോബന്റെ വീഡിയോ, Chackochan, ചാക്കോച്ചൻ, iemalayalam, ഐഇ മലയാളം

സമൂഹമാധ്യമങ്ങളിൽ എപ്പോഴും സജീവമായിട്ടുള്ള മലയാളം സിനിമ താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബൻ. സാമൂഹിക വിഷയങ്ങളും സിനിമ വിശേഷങ്ങളും പോലെ തന്നെ കുടുംബകാര്യങ്ങളും ആരാധകരോടൊപ്പം പങ്കുവയ്ക്കാൻ എപ്പോഴും ശ്രമിക്കുന്ന താരം. അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന്റെ പല പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. ചാക്കോച്ചന്റെ കുട്ടിക്കാലചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Advertisment

തന്റെ ബാല്യകാല ചിത്രത്തിനൊപ്പം ഇപ്പോഴത്തെ ചിത്രവും ചേർത്തുവച്ചിട്ടുള്ള പോസ്റ്റാണിത്. ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്ന എന്ന അടിക്കുറിപ്പിലിട്ട പോസ്റ്റിൽ രണ്ട് ഫൊട്ടോയിലും ഒറ്റക്കണ്ണടച്ച് സൈറ്റ് അടിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാൻ സാധിക്കുന്നത്. ബാല്യകാല ചിത്രത്തിന് കുഞ്ഞ് ചാക്കോച്ചനെന്നും പുതിയ ഫൊട്ടോയ്ക്ക് കുഞ്ചാക്കോച്ചനെന്നും അടിയിൽ എഴുതാനും താരം മറന്നില്ല.

പുതിയ അതിഥിയായ അപ്പുവിനെ കഴിഞ്ഞ ദിവസം ചാക്കോച്ചൻ പരിചയപ്പെടുത്തിയിരുന്നു. അപ്പു ആരാണെന്നറിയേണ്ടേ? അതൊരു തത്തയാണ്. ചാര നിറത്തിലുള്ള തത്ത. അപ്പു ഒരു ഗുഡ് ബോയ് ആണെന്ന് പറയുമ്പോൾ തത്ത വന്ന് ചാക്കോച്ചന്റെ തോളിലിരിക്കുകയും ഉമ്മ ചോദിക്കുമ്പോൾ കൊടുക്കുകയും ചെയ്യുന്ന രണ്ട് വീഡിയോകളാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

Also Read: സൈറ്റടിച്ച് ചാക്കോച്ചൻ; ഉമ്മകൊടുത്ത് അപ്പു- വീഡിയോ

അടുത്തിടെ, വർഷങ്ങൾക്കു മുൻപുള്ള കോളേജ് കാല ചിത്രങ്ങൾ ചാക്കോച്ചൻ പങ്കുവച്ചിരുന്നു. നടൻ മാത്രമല്ല, താൻ ഒരു ഗായകനായിരുന്നു എന്ന് വെളിപ്പെടുത്തുകയിരുന്നു താരം. ‘പഴയകാല ചിത്രങ്ങൾ ഒരിക്കൽകൂടി കുത്തിപൊക്കുന്നു’ എന്നു പറഞ്ഞാണ് കോളേജ് കാലഘട്ടത്തിലെ ഒരു ചിത്രം കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.

Advertisment
Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: