/indian-express-malayalam/media/media_files/uploads/2022/04/Kunchacko-boban-family-.jpg)
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ മൂന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. കുടുംബാംഗങ്ങൾക്കൊപ്പം വലിയ രീതിയിൽ ആയിരുന്നു ആഘോഷങ്ങൾ. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കൺസ്ട്രക്ഷൻ വർക്ക് തീമിൽ ആയിരുന്നു പിറന്നാൾ ആഘോഷം. കെട്ടിട രൂപത്തിലുള്ള കേക്കാണ് തയ്യാറാക്കിയിരുന്നത്. അതിന് ഭംഗി കൂട്ടാൻ ടിപ്പറും ജെസിബിയുമെല്ലാം കേക്കിന് സമീപം ഒരുക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. നിർമ്മാണമേഖലയിൽ ഉപയോഗിക്കുന്ന സുരക്ഷാ തൊപ്പി വെച്ചാണ് കുടുംബാംഗങ്ങളെയെല്ലാം ചിത്രത്തിൽ കാണാനാവുന്നത്.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണിപ്പോഴൊന്ന് ഒരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. ‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍, ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us