scorecardresearch

'സ്ത്രീ'യിലെ ഐശ്വര്യത്തിന്; സിന്ധുവിന് പിറന്നാൾ ആശംസയുമായി കൃഷ്ണകുമാറും മക്കളും

അമ്പത് വയസ്സു പൂർത്തിയായ സിന്ധുവിന് ആശംസകൾ നേർന്ന് കൃഷ്ണകുമാറും മക്കളും പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

അമ്പത് വയസ്സു പൂർത്തിയായ സിന്ധുവിന് ആശംസകൾ നേർന്ന് കൃഷ്ണകുമാറും മക്കളും പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Krishnakumar, Ahaana Krishna, Ahaana Krishna mother, Ahaana Krishna sisters, , Sindhu Krishna, അഹാന കൃഷ്ണ, Mothers day, Indian express malayalam, IE malayalam

ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, അതുകൊണ്ടാണ് വീടിനു 'സ്ത്രീ' എന്ന പേരു നൽകിയിരിക്കുന്നത്. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണിത്. തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചവർ. പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.

Advertisment

ഇന്ന് ആ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളുടെ പിറന്നാളാണ്. മറ്റാരുമല്ല, 'സ്ത്രീ'യിലെ ഐശ്വര്യമെന്ന് കൃഷ്ണകുമാർ വിളിച്ച പ്രിയതമ സിന്ധു കൃഷ്ണയുടെ. അമ്പത് വയസ്സു പൂർത്തിയായ സിന്ധുവിന് ആശംസകൾ നേർന്ന് കൃഷ്ണകുമാറും മക്കളും പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

"സ്ത്രീ"യിലെ ഐശ്വര്യത്തിന് ഇന്ന് 50 എന്ന് പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാറിന്റെ സ്നേഹത്തിൽ പൊതിഞ്ഞ കുറിപ്പ് ആരംഭിക്കുന്നത്. "സിന്ധുവും ഞാനും തമ്മിൽ കാണാൻ തുടങ്ങിയത് 93ൽ എപ്പോഴൊ ആണ്. ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുൻപ് സുഹൃത്തും സഹോദര തുല്യനുമായ അപ്പ ഹാജയുടെ "കിങ് ഷൂസ്", അവിടെ വെച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതു. പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും.

അന്ന് സിന്ധു സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെയും ഞാൻ അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു കുടുംബത്തിലെ അംഗവും. ജാതിയും വ്യത്യസ്തം. പ്രശ്നങ്ങൾ ഉണ്ടാവാൻ ഇതിൽ കൂടുതൽ എന്ത് വേണം. ഇതെല്ലാം മറികടന്നു ജീവിതം ആരംഭിച്ചു. ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു. എല്ലാ രണ്ടര വർഷത്തിലും ഓരോ നക്ഷത്രങ്ങൾക്ക് സിന്ധു ജന്മം നൽകി. ആഹാന, ദിയ, ഇഷാനി. എല്ലാവരും വാടക വീട്ടിൽ ജനിച്ചവർ. ഒടുവിൽ സ്വന്തം വീടായ "സ്ത്രീയി"ലും ഒരു താരം പിറന്നു. സുന്ദരിയായ ഹാൻസിക.

Advertisment

എല്ലാ അമ്മ മാരെയും പോലെ സിന്ധുവിനും മക്കളെ വളർത്താൻ വലിയ ഇഷ്ടമാണ്. സ്കൂൾ, ട്യൂഷൻ, ഡാൻസ് ക്ലാസ്സ്‌ എല്ലായിടത്തും കൂടെ കാണും. സ്ത്രീകൾ ആണ് നല്ല മാനേജർസ്. അതേ അവർ ആണുങ്ങളെക്കാൾ കാര്യങ്ങൾ നന്നായി മാനേജ് ചെയ്യുമെന്നാണ് എന്റെ വിശ്വാസം… അനുഭവം.. ഞാൻ എത്ര വരുമാനം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എങ്ങനെയെങ്കിലും വീട് നടത്തി കൊണ്ടുപോകാൻ ഒരു പ്രത്യേക കഴിവ് സിന്ധുവിനുണ്ട്.. ഇതൊക്കെ പറയുമ്പോൾ തോന്നും ഞങ്ങൾക്കിടയിൽ സ്നേഹം മാത്രമേ ഉള്ളു എന്ന്. അല്ല.. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്. വലിയ പ്രശ്നങ്ങൾ ഒക്കെ നിസ്സാരമായി പരിഹരിക്കും, എന്നാൽ നിസ്സാര കാര്യങ്ങളിൽ കേറി പിടിച്ചാണ് വഴക്കുണ്ടാവുന്നത്.. പക്ഷെ ഒന്നോർത്താൽ ഇതെല്ലാം കൂടിചേരുന്നതിനെയാണല്ലോ ജീവിതം എന്ന് പറയുന്നതു. 94ൽ കല്യാണം കഴിക്കുമ്പോൾ സിന്ധുവിനു 22 കഴിഞ്ഞു. എനിക്ക് 26. വിവാഹ ജീവിതം 27ഴാം വർഷത്തിലേക്കു കടക്കുന്നു. മാതാപിതാക്കളുടെ കൂടെ കഴിഞ്ഞതിനേക്കാൾ കാലം ഭർത്താവിന്റെയും കുട്ടികളുടേയും കൂടെ.

2021ൽ നിന്നും പുറകോട്ടു നോക്കുമ്പോൾ ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ നേട്ടങ്ങളും, ഉയർച്ചകളും, സന്തോഷവും ആണ് കാണുന്നത്. ഈ വിജയത്തിന്റെ ഒക്കെ പിന്നിൽ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശെരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങൾക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തിൽ വന്നിട്ട് 50 വർഷം.. സിന്ധുവിന്റെ മാതാപിതാക്കൾ സന്തുഷ്ടരാണ്, കൂടെപഠിച്ചവർ, സ്നേഹിതർ, മക്കൾ എല്ലാവരും സിന്ധുവിനാൽ സന്തുഷ്ടരാണ്. ഞാനും.. തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് "സ്ത്രീ"യിലെ ഐശ്വര്യമായ സിന്ധുവിനു അൻപതാം പിറന്നാൾ ആശംസകൾ നേരുന്നു." കൃഷ്ണകുമാർ കുറിച്ചു.

"എന്റെ ജീവിതത്തിലെ നായിക" എന്നാണ് അഹാന അമ്മയെ വിശേഷിപ്പിച്ചത്. താൻ ചെയ്യുന്ന എല്ലാം അമ്മയെ ചുറ്റിപ്പറ്റിയാണെന്നും അഹാന പറയുന്നു.

ലോകത്തിലെ ഏറ്റവും കരുത്തയായ അമ്മ എന്ന് ഇഷാനി കുറിച്ചപ്പോൾ ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്നാണ് ഇളയമകൾ ഹൻസിക കുറിച്ചത്. അതേസമയം, ഹാപ്പി ബർത്ത്ഡേ അമ്മച്ചി എന്നായിരുന്നു ദിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇഷാനിയും, ദിയയും ഹൻസികയും അമ്മയ്‌ക്കൊപ്പമുള്ള പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നത്.

Also Read: ‘തോന്നൽ’ ആൽബം ഹിറ്റ്; ഡാൻസ് കവറുമായി അഹാനയും സഹോദരികളും

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: