scorecardresearch

'കിംഗ് ഓഫ് കൊത്ത' ഇന്ന് തിയേറ്ററുകളിൽ: King of Kotha Dulquer Salmaan Movie Release & Review Highlights

King of Kotha Dulquer Salmaan Movie Release & Review Live Updates: സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്ന 'കിംഗ് ഓഫ് കൊത്ത' സംവിധാനം ചെയ്തിരിക്കുന്നത്

King of Kotha Dulquer Salmaan Movie Release & Review Live Updates: സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്ന 'കിംഗ് ഓഫ് കൊത്ത' സംവിധാനം ചെയ്തിരിക്കുന്നത്

author-image
Entertainment Desk
New Update
king of kotha, king of kotha release, king of kotha review, king of kotha rating, king of kotha critics review, king of kotha ott, king of kotha ott release date

King of Kotha Release & Review Live Updates

King of Kotha Highlights: Follow the Latest News and Reviews of Dulquer Salmaan's New Movie: ഈ വർഷത്തെ ഓണം റിലീസുകളിൽ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത.' സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്ന 'കിംഗ് ഓഫ് കൊത്ത' സംവിധാനം ചെയ്തിരിക്കുന്നത്.

Advertisment

സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ അഭിനയിക്കുന്നു. 'കിംഗ് ഓഫ് കൊത്ത'യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖർ, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ്, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

King of Kotha Highlights: Follow the Latest News and Reviews 'കിംഗ് ഓഫ് കൊത്ത റിലീസ് വിശേഷങ്ങൾ അറിയാം

Advertisment

  • 14:51 (IST) 24 Aug 2023
    'കിംഗ് ഓഫ് കൊത്ത' ഓ ടി ടി റിലീസ് എന്ന്? എവിടെ?

    ചിത്രം റിലീസായതിനോടൊപ്പം തന്നെ അതിന്റെ ഓ ടി ടി റിലീസ് സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കുകയാണ് സിനിമാ പ്രേമികൾ. അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും ഡിസ്നി ഹോട്ട്സ്റ്റാർ ആണ് 'കിംഗ് ഓഫ് കൊത്ത'യുടെ ഓ ടി ടി അവകാശം നേടിയത് എന്ന് സിനിമയുടെ ഓപ്പണിങ് ടൈറ്റിലിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം ഹോട്ട്സ്റ്റാറിൽ എന്ന് റിലീസ് ചെയ്യും എന്നുള്ളതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടില്ല.

  • 14:46 (IST) 24 Aug 2023
    സ്വാഗുണ്ട്, സ്ക്രീൻ പ്രസൻസും, പ്രേക്ഷകരുമായുള്ള കണക്റ്റ് മാത്രം മിസ്സിംഗ്; 'കിംഗ് ഓഫ് കൊത്ത' റിവ്യൂ

    ഒരു പതിറ്റാണ്ടു തികയുന്ന കരിയറിനിടെ ആദ്യമായി ദുൽഖർ ചെയ്യുന്ന മാസ് പടമെന്ന രീതിയിൽ ഡിക്യു ആരാധകർക്ക് ആഘോഷമാക്കാനുള്ള ചേരുവകളൊക്കെ ചിത്രത്തിലുണ്ട്. ഗുണ്ടയായി മാറാൻ കുട്ടിക്കാലം മുതൽ ആഗ്രഹിച്ച രാജു എന്ന കഥാപാത്രത്തിനു വേണ്ട സ്വാഗും സ്ക്രീൻ പ്രസൻസുമെല്ലാം നൽകാൻ ദുൽഖർ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ആത്മബന്ധം തോന്നുന്ന രീതിയിലുള്ളൊരു ക്യാരക്ടറൈസേഷൻ നൽകാൻ സംവിധായകനോ എഴുത്തുകാരനോ സാധിച്ചിട്ടില്ല.

    Read More: സ്വാഗുണ്ട്, സ്ക്രീൻ പ്രസൻസും, പ്രേക്ഷകരുമായുള്ള കണക്റ്റ് മാത്രം മിസ്സിംഗ്; 'കിംഗ് ഓഫ് കൊത്ത' റിവ്യൂ

  • 09:35 (IST) 24 Aug 2023
    നിന്നെയെങ്ങനെ സംരക്ഷിക്കണമെന്ന് എനിക്കറിയില്ല, നിന്റെ വഴി നീ കണ്ടെത്തുക: ദുൽഖറിനോട് മമ്മൂട്ടി പറഞ്ഞത്

    മമ്മൂട്ടിയെ കുറിച്ചും കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ചുമൊക്കെ മനസ്സു തുറക്കുകയാണ് ദുൽഖർ. തന്റെ പിതാവും ഇതിഹാസ നടനുമായ മമ്മൂട്ടിയുടെ പ്രശസ്തി നശിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്നെ അഭിനയം ഒരിക്കലും തന്റെ ആദ്യ കരിയർ ചോയ്‌സ് ആയിരുന്നില്ലെന്നാണ് ദുൽഖർ പറയുന്നത്. 9-5 ജോലി ചെയ്ത് തന്റെ കരിയറിനെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ചിരുന്നെങ്കിലും അഭിനയിക്കണമെന്ന ഉൾവിളി ശക്തമായപ്പോൾ സിനിമയിലേക്ക് തന്നെ ദുൽഖർ എത്തിച്ചേരുകയായിരുന്നു. എന്നാൽ, തന്റെ നിഴലിൽ നിൽക്കാതെ സ്വന്തം പാത രൂപപ്പെടുത്തി മുന്നോട്ടു പോവാനാണ് മമ്മൂട്ടിയെന്ന പിതാവ് ദുൽഖറിനോട് ആവശ്യപ്പെട്ടത്.

    Read More: നിന്നെയെങ്ങനെ സംരക്ഷിക്കണമെന്ന് എനിക്കറിയില്ല, നിന്റെ വഴി നീ കണ്ടെത്തുക: ദുൽഖറിനോട് മമ്മൂട്ടി പറഞ്ഞത്

  • 09:33 (IST) 24 Aug 2023

  • 09:08 (IST) 24 Aug 2023
    പ്രീമിയർ ഷോയ്ക്ക് ദുബായിലെത്തി ദുൽഖർ

    ലോകമൊട്ടാകെ ഇന്ന് റിലീസ് ചെയ്യുന്ന തന്റെ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ ദുബായ് പ്രീമിയർ ഷോ കാണാൻ ദുൽഖർ സൽമാൻ എത്തി. സഹതാരങ്ങളും ഒപ്പം ഉണ്ടായിരുന്നു.

  • 08:35 (IST) 24 Aug 2023
    എന്റെ സിനിമകൾ തട്ടിയെടുക്കാൻ ശ്രമിച്ചവരുണ്ട് : ദുൽഖർ സൽമാൻ

    വാപ്പച്ചിയുടെ ഭാഗത്തു നിന്നുള്ള കർശനമായ ‘നോ’ കാരണം ആളുകൾ ഞങ്ങളൊന്നിച്ചുള്ള സിനിമയെ എഴുത്തിന്റെ ഘട്ടത്തിലേക്ക് പോലും എത്തിക്കുന്നില്ല!

    Read More: എന്റെ സിനിമകൾ തട്ടിയെടുക്കാൻ ശ്രമിച്ചവരുണ്ട് : ദുൽഖർ സൽമാൻ

  • 08:31 (IST) 24 Aug 2023
    ആദ്യ പകുതി കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങൾ

    'കിംഗ് ഓഫ് കൊത്ത ആദ്യ പകുതി കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്. ജേക്സ് ബിജോയുടെ സംഗീതം കൈയ്യടി നേടുന്നതായി റിപോർട്ടുകൾ.

  • 07:32 (IST) 24 Aug 2023
    കൊത്തയിലെ മാത്രമല്ല, കേരളത്തിലെയും രാജാവ്; ആവേശത്തിരയിൽ ഡി ക്യൂ ആരാധകർ

    'കിംഗ് കൊത്ത' ആദ്യ ഷോകൾ ആരംഭിച്ചപ്പോൾ ആവേശത്തിരയിലാണ് ദുൽഖർ ആരാധകർ.

  • 07:16 (IST) 24 Aug 2023
    ‘കിംഗ് ഓഫ് കൊത്ത’യിൽ ധ്രുവ് വിക്രം?; ഫാൻസിനിടയിൽ കൊണ്ടുപിടിച്ച ചർച്ച

    ‘കിംഗ് ഓഫ് കൊത്ത’യിൽ ധ്രുവ് വിക്രമും അഭിനയിക്കുന്നുണ്ടോ എന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ടൊരു മീമും ശ്രദ്ധ നേടുന്നുണ്ട്. ഈ ആക്ഷൻ ഡ്രാമയിൽ ധ്രുവ് വിക്രം ഒരു ചെറിയ വേഷം ചെയ്യുന്നുവെന്ന രീതിയിലാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.

    Read More: ‘കിംഗ് ഓഫ് കൊത്ത’യിൽ ധ്രുവ് വിക്രം?

  • 06:47 (IST) 24 Aug 2023
    കെജിഎഫിന്റെ റെക്കോർഡിനെ തകർത്തെറിഞ്ഞ് കൊത്തയിലെ രാജാവിന്റെ വരവ്

    പ്രീ ബുക്കിങ്ങിൽ മൂന്നു കോടി കടന്ന് 'കിംഗ് ഓഫ് കൊത്ത' മലയാള സിനിമാ ചരിത്രത്തിൽ ഇഡാ നേടി. റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ, കേരളത്തിൽ നിന്ന് മാത്രം മൂന്നു കൊടിയില്പരം കരസ്ഥമാക്കി പ്രീ ബുക്കിങ് ബിസിനസ് കണക്കുകളിൽ ഏറ്റവും കൂടുതൽ തുക കരസ്ഥമാക്കിയ ചിത്രമായി 'കിംഗ് ഓഫ് കൊത്ത; മാറി. ലോകവ്യാപകമായി ആറു കോടിയിൽപ്പരം നേടിയ പാൻ ഇന്ത്യൻ ചിത്രം നേരത്തെ 'കെ ജി എഫ് 2' നേടിയ 93 കോടി നേടിയ (കേരളത്തിലെ) ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസിനെ മറികടന്നു. കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിൽപരം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും.

  • 06:37 (IST) 24 Aug 2023
    കൊത്ത രാജാവ്; 'കിംഗ് ഓഫ് കൊത്ത ട്രെയ്ലർ കാണാം

    യൂട്യൂബിൽ തരംഗമായ 'കിംഗ് ഓഫ് കൊത്ത' ട്രെയ്ലർ കാണാം. പതിമൂന്നു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയ്ലർ 13 മില്യൺ വ്യൂസ് ആണ് ഇത് വരെ നേടിയത്.

    &t=1s

  • 06:27 (IST) 24 Aug 2023
    കൊത്ത രാജാവ്; 'കിംഗ് ഓഫ് കൊത്ത ട്രെയ്ലർ കാണാം

    യൂട്യൂബിൽ തരംഗമായ 'കിംഗ് ഓഫ് കൊത്ത' ട്രെയ്ലർ കാണാം. പതിമൂന്നു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയ്ലർ 13 മില്യൺ വ്യൂസ് ആണ് ഇത് വരെ നേടിയത്.

  • 06:26 (IST) 24 Aug 2023
    കൊത്ത രാജാവ്; 'കിംഗ് ഓഫ് കൊത്ത ട്രെയ്ലർ കാണാം

    യൂട്യൂബിൽ തരംഗമായ 'കിംഗ് ഓഫ് കൊത്ത' ട്രെയ്ലർ കാണാം. പതിമൂന്നു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയ്ലർ 13 മില്യൺ വ്യൂസ് ആണ് ഇത് വരെ നേടിയത്.

    &t=1s

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: