/indian-express-malayalam/media/media_files/uploads/2021/08/WhatsApp-Image-2021-08-22-at-10.31.49-AM.jpeg)
തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം.
ഇപ്പോൾ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായ ഖുശ്‌ബു സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ്. ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ, ഖുശ്ബുവിന്റെ ഒരു ചിത്രത്തിന് ആരാധകൻ നൽകിയ കമന്റും അതിനു ഖുശ്‌ബു നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
"എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം" എന്നാണ് ആരാധകന്റെ കമന്റ്. അതിനു രസകരമായ മറുപടിയാണ് ഖുശ്‌ബു നൽകുന്നത്. "ഓഹ്.. ക്ഷമിക്കണം.. നിങ്ങൾ വൈകിപ്പോയി, കൃത്യമായി പറഞ്ഞാൽ ഒരു 21 വർഷം വൈകി. പക്ഷേ എന്തായാലും ഞാൻ എന്റെ ഭർത്താവിനോട് ഒന്ന് ചോദിക്കട്ടെ" എന്നാണ് ഖുശ്‌ബു പറഞ്ഞിരിക്കുന്നത്.
Oh oh.. sorry you are late. A little over 21 yrs late to be precise. But let me check with my husband anyways. 😂😂😂😂😂🥰 https://t.co/Naf3ixoaF8
— KhushbuSundar (@khushsundar) August 22, 2021
Also read: സുനിൽ ഷെട്ടിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും സുചിത്രയും; ചിത്രങ്ങൾ
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.
തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു. 2010 മെയ് പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി.എം.കെ യിൽ ചേർന്നത്. പിന്നീട് 2014ൽ കോൺഗ്രസിലേക്കും 2020ൽ ബിജെപിയിലേക്കും ഖുശ്‌ബു എത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.