Latest News

സുനിൽ ഷെട്ടിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും സുചിത്രയും; ചിത്രങ്ങൾ

മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിലൂടെ താരങ്ങളുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചത്

Mohanlal, മോഹന്‍ലാല്‍, Sunil Shetty, Mohanlal in Dubai, Mohanlal Golden visa, Mammootty, മമ്മൂട്ടി, Mohanlal Latest, Mammootty Latest, Mammootty photos, Mohanlal Photos, Mohanlal and Mammootty, Entertainment, IE Malayalam, ഐഇ മലയാളം

മോഹൻലാലിന്റെ ദുബായ് യാത്രയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ഒന്ന് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചത് കൈപ്പറ്റാനാണ് താരം ദുബൈയിൽ എത്തിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴിതാ ചില കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും പുറത്തുവരികയാണ്.

ബോളിവുഡ് താരം സുനിൽ ഷെട്ടിയെയും കുടുംബത്തെയും മോഹൻലാലും ഭാര്യ സുചിത്രയും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിലൂടെ താരങ്ങളുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചത്. സമീറും ചിത്രങ്ങളിൽ ഉണ്ട്.

Also read: Home Movie Review: ഇന്ദ്രജാലവുമായി ഇന്ദ്രൻസ്; ‘ഹോം’ റിവ്യൂ

മമ്മൂട്ടിയും ദുബൈയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഷാര്‍ജയില്‍ വച്ച് നടന്ന ഒരു വിവാഹ ചടങ്ങിലാണ് അഭിനയകുലപതികളുടെ സാന്നിധ്യമുണ്ടായത്.

ചിത്രത്തില്‍ സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്. ഇരുവരുടെയും ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

മലയാള സിനിമയിൽ നിന്നും ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. നേരത്തെ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sunil shetty and family meets mohanlal and suchitra in dubai photos

Next Story
സിമ്പിള്‍ ഇക്കയും സ്റ്റൈലിഷ് ഏട്ടനും; ചിത്രങ്ങള്‍Mammootty, Mohanlal, Malayalam Actors
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express