scorecardresearch

KGF 2 OTT: കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടിയിലേക്ക്

തിയേറ്റർ റെക്കോർഡുകൾ തിരുത്തികുറിച്ച കെജിഎഫ് 2 ഒടിടിയിലേക്ക്

തിയേറ്റർ റെക്കോർഡുകൾ തിരുത്തികുറിച്ച കെജിഎഫ് 2 ഒടിടിയിലേക്ക്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KGF Chapter 2, KGF 2, KGF 2 OTT

KGF Chapter 2 on Amazon Prime Video from June 3: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ കെ.ജി.എഫ്. ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ അമസോൺ പ്രൈം വിഡിയോയില്‍ ലഭ്യമാകും. രണ്ടു ആഴ്ചകൾക്കു മുൻപുതന്നെ കെജിഎഫ് 2 ആമസോണിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നെങ്കിലും വാടക നൽകി മാത്രമേ ചിത്രം കാണാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ജൂൺ മൂന്നു മുതൽ ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് വാടക നൽകാതെ തന്നെ ചിത്രം കാണാം. യാഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ 5 ഭാഷകളിലാണ് ഒടിടിയിൽ ലഭ്യമാവുക.

Read more: Jana Gana Mana OTT: ജനഗണമന ഒടിടിയിലേക്ക്

Advertisment

2018-ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. സംഘര്‍ഷഭരിതമായ കോലാര്‍ സ്വര്‍ണഖനി മേഖലകളില്‍ അനുയായികളുടെ അഭയവും സര്‍ക്കാരിനു വെല്ലുവിളിയുമായ റോക്കിയുടെ ജീവിതവുമാണ് കെജിഎഫ് പറയുന്നത്. അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ശ്രമിക്കുമ്പോള്‍, അധീര, ഇനായത് ഖലീല്‍, രമിക സെന്‍ എന്നിവരുടെ രൂപത്തില്‍ റോക്കിയ്ക്ക് നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരികയാണ്.

യാഷിനു പുറമെ ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, പ്രകാശ് രാജ്, റാവു രമേഷ്, ഈശ്വരി റാവു, അച്യുത് കുമാര്‍, അര്‍ച്ചന ജോയിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്: ചാപ്റ്റര്‍ 2 നിര്‍മ്മിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ്.

Amazon OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: