Prithviraj and Suraj Venjaramoodu starrer Jana Gana Mana gets OTT release date: പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’ ഒടിടിയിലേക്ക്.
ജൂൺ രണ്ടിന് നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക, തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണിത്.
Read more: 21 Grams OTT: 21 ഗ്രാംസ് ഒടിടിയിലേക്ക്
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം.
Read more: KGF 2 OTT: കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടിയിലേക്ക്
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ്. എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം.