scorecardresearch

ആരെയും ഒന്നും ബോധിപ്പിക്കേണ്ട; ഇവിടെയില്ല എന്നതുകൊണ്ട് സഹായിക്കില്ലെന്നും അര്‍ത്ഥമില്ല: ദുല്‍ഖര്‍

"ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരത്തു പോലും കാണാനില്ല"

"ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരത്തു പോലും കാണാനില്ല"

author-image
WebDesk
New Update
Dulquer Salmaan

കേരളം മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ നാട്ടിലുണ്ടാകാന്‍ കഴിയാത്തതില്‍ വിഷമുണ്ടെന്നു പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവന്ന അധിക്ഷേപത്തിന് മറുപടിയുമായി യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. തനിക്കാരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും, ശാരീരികമായി അവിടെ ഇല്ല എന്നതിന്റെ അര്‍ത്ഥ താന്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നല്ലെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

രാവിലെയായിരുന്നു എന്തു സഹായം ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്നും കഴിയുന്നതു ചെയ്യുമെന്നും ഈ അവസരത്തില്‍ നാട്ടില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പറഞ്ഞ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് പലരും ദുല്‍ഖറിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് മറുപടിയുമായി ദുല്‍ഖര്‍ രംഗത്തെത്തിയത്.

Read More: ഈ സമയത്ത് കേരളത്തിലില്ല എന്നത് വല്ലാതെ വിഷമിപ്പിക്കുന്നു: ദുല്‍ഖര്‍

'നാട്ടില്‍ ഇല്ല എന്നതുകൊണ്ട് ഞാന്‍ ഒരു സഹായവും ചെയ്യുന്നില്ലെന്നു കരുതുന്നവരോട്, എനിക്ക് നിങ്ങളെയാരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കുന്ന ഈയൊരു സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവയ്ക്കണം. ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരത്തു പോലും കാണാനില്ല. അതുകൊണ്ട്, മറ്റുള്ളവരെ ആക്രമിക്കുക വഴി ഒരിക്കലും നിങ്ങള്‍ക്ക് അവരെക്കാള്‍ മികച്ചതാവാന്‍ കഴിയും എന്ന് കരുതരുത്,' എന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

നേരത്തേ ദുല്‍ഖറും മമ്മൂട്ടിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. ദുല്‍ഖര്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമാണ് നല്‍കിയത്.

Kerala Floods Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: