/indian-express-malayalam/media/media_files/uploads/2021/05/Pinarayi-vijayan-1.jpg)
Kerala Election Results 2021: സംസ്ഥാനം തുടര്‍ഭരണത്തിലേക്ക്. പിണറായി സർക്കാർ​ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. നിരവധി പേരാണ് പിണറായി വിജയന് അഭിനന്ദനങ്ങൾ​ അറിയിച്ചുകൊണ്ടു രംഗത്ത് വന്നിരിക്കുന്നത്. അതിൽ ഒടുവിലായി സംയുക്ത മേനോൻ കുറിച്ച വരികളാണ് ശ്രദ്ധേയമായിരിക്കുന്നത്.
"രണ്ടാംവരവിന്റെ ചുവന്ന പുലരി. എങ്ങും വിരിയട്ടെ ചുവന്ന പൂക്കൾ. അഭിവാദ്യങ്ങൾ. വിശക്കാതെ, തളരാതെ, ആത്മവിശ്വാസത്തോടെ ചേർത്തു പിടിച്ചതിന് മലയാള മനസ്സ് നൽകുന്ന രണ്ടാമൂഴം. ലോകത്തിനു മുന്നിൽ അഭിമാനമായി ഉയർന്നു നിൽക്കാൻ പഠിപ്പിച്ചതിനു, മനുഷ്യരായി ചേർത്തു നിർത്തിയതിനു നന്ദി..തുടർഭരണത്തിന്റെ സന്തോഷത്തിൽ നിൽക്കുന്ന സർക്കാരിന് എല്ലാ ആശംസകളും." സംയുക്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേസമയം കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ദുൽഖർ സൽമാനും എത്തി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ദുൽഖറിന്റെ അഭിനന്ദനം.
ഇവരെ കൂടാതെ മലയാള സിനിമാലോകത്തു നിന്നും നവ്യ നായർ, മഞ്ജു വാര്യർ, പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഇർഷാദ്, മാല പാർവ്വതി, നടൻ റോഷൻ ബഷീർ തുടങ്ങിയ താരങ്ങളും പിണറായിക്ക് ആശംസകൾ അറിയിച്ചു രംഗത്ത് എത്തിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2021/05/Prithviraj.jpg)
/indian-express-malayalam/media/media_files/uploads/2021/05/Tovino-thomas.jpg)
/indian-express-malayalam/media/media_files/uploads/2021/05/Unni-mukundan.jpg)
/indian-express-malayalam/media/media_files/uploads/2021/05/Irshad-ali.jpg)
പത്ത് ജില്ലകളില്‍ ഇടത് പക്ഷത്തിന് വന്‍ വിജയം. 99 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് സീറ്റ് നേടിയത്. 41 മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് മുന്നിലെത്താനായത്.
Read more: Kerala Election Results 2021 Live Updates: ഇടത് തരംഗത്തില്‍ കടപുഴകി യുഡിഎഫ്; ബിജെപിയ്ക്ക് തിരിച്ചടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.