/indian-express-malayalam/media/media_files/uploads/2023/06/Kerala-Court-Prevents-a-malayalam-news-portal-From-Publishing-Defamatory-Content-Against-Actor-Prithviraj-Sukumaran.jpeg)
പൃഥ്വിരാജിതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുത്; മലയാളം പോർട്ടലിനു കോടതി വിലക്ക്
കൊച്ചി: മലയാള ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരനെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മലയാളം ന്യൂസ് പോർട്ടലായ ‘മറുനാടൻ മലയാളി’ക്ക് വിലക്ക്. എറണാകുളം അഡീഷണൽ സബ് ജഡ്ജിയാണ് ഈ ഉത്തരവിട്ടത്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ നൽകിയ സിവിൽ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവ്.
2023 മേയ് മാസത്തിൽ 'മറുനാടൻ മലയാളി' പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടി നടൻ മാനനഷ്ട കേസ് നൽകിയതിനെ തുടർന്നാണ് ഉത്തരവ്. ആദായ നികുതി വകുപ്പും എൻഫോഴ്സുമെന്റും നടത്തിയ പരിശോധനയെ തുടർന്ന് പൃഥ്വിരാജ് 25 കോടി പിഴയടച്ചുവെന്ന് പോർട്ടൽ കഴിഞ്ഞ മാസം വാർത്തയും വീഡിയോയും പ്രസിഡീകരിച്ചിരുന്നു. ഖത്തർ ആസ്ഥാനമായ ഒരു കള്ളപ്പണ മാഫിയ മലയാള സിനിമയിൽ പണം ഇറക്കുന്നുണ്ടെന്നും ഈ പണം ഉപയോഗിച്ചാണ് നടൻ പ്രചരണം നടത്തുന്നതെന്നും പോർട്ടൽ തുടർ വാർത്തകളും നൽകി.
വാർത്ത അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവനയിറക്കിയെങ്കിലും നടൻ പിഴ അടച്ചുവെന്ന് പോർട്ടൽ വീണ്ടും വാർത്ത നൽകി. ഇതിനെ തുടർന്നാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.
ഈ ഇടക്കാല ഉത്തരവ്, വാദിയുടെ സ്വകാര്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും സത്പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന രീതിയിലുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനായോ ഓഫ്‌ലൈനായോ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും അപ്‌ലോഡ് ചെയ്യുക/ വിതരണം ചെയ്യുക (making, posting, publishing, uploading, distributing, and/or re-publishing) തുടങ്ങിയ കാര്യങ്ങളിൽ നിന്നും പോർട്ടലിനെ തടയുന്നു.
പൃഥ്വിരാജിനു വേണ്ടി അഭിഭാഷകരായ സന്തോഷ് മാത്യു, വിജയ് വി പോൾ, ഗോകുൽ കൃഷ്ണൻ ആർ, ഉത്തര പി വി, സാമ അബ്ദുൾ മജീദ്, ശിൽപ സോമൻ എന്നിവർ ഹാജരായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.