/indian-express-malayalam/media/media_files/uploads/2021/05/Kerala-Assembly-Election-Results-2021-Dharmajan-Bolgatty-UDF-stuck-in-Nepal-amidst-Travel-Ban.jpg)
ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയ്ക്ക് ഇന്നത്തെ വോട്ടെണ്ണലിന് സാക്ഷ്യം വഹിക്കാന്‍ മണ്ഡലത്തില്‍ എത്താനാവില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗിനായി വിദേശത്ത് പോയ അദ്ദേഹം നേപ്പാളില്‍ കുടുങ്ങിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് വന്നതോടെ വിദേശ രാജ്യങ്ങളിലേക്ക് പോയിവരുന്ന പല ഇന്ത്യക്കാരും നേപ്പാള്‍ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് 'ട്രാന്‍സ്സിറ്റ്' ചെയ്യുന്നത്.
വോട്ടെണ്ണല്‍ ദിനത്തില്‍ ബാലുശ്ശേരിയില്‍ എത്താനായി ധർമജൻ അനേക ദിവസങ്ങളായി പരിശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഇന്ത്യൻ അതിർത്തി വരെ ഹെലികോപ്ടറിൽ വന്ന ശേഷം, റോഡ്മാർഗം ഡൽഹിയിലെത്താനാണു അദ്ദേഹം ശ്രമിക്കുന്നത്. ഇതു നടന്നാലും ഒരാഴ്ചയോളം ക്വാറന്റീനിൽ പൂര്‍ത്തിയാക്കിയ ശേഷമേ പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കൂ.
സംവിധായകൻ ജോണി ആന്റണിയും ധർമജനൊപ്പം കാഠ്മണ്ഡുവിലുണ്ട്. ബിബിൻ ജോർജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ഇരുവരും പോയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.