scorecardresearch

എന്നെന്നും പ്രിയപ്പെട്ടവൾ, കീർത്തിയ്ക്ക് പിറന്നാൾ ആശംസയുമായി സാമന്ത

കീർത്തിയുടെ 29ാം പിറന്നാൾ ആണിന്ന്

കീർത്തിയുടെ 29ാം പിറന്നാൾ ആണിന്ന്

author-image
Entertainment Desk
New Update
Keerthy Suresh, Keerthy Suresh birthdya, കീർത്തി സുരേഷ്, Keerthy Suresh age, Keerthy Suresh photos, Mahesh Babu, Samantha, Ram Pothineni, Sarkaru Vaari Paata star, Keerthy Suresh upcoming film, Keerthy Suresh news


തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് കീർത്തി സുരേഷ്. കീർത്തി ഇന്ന് തന്റെ 29ാം പിറന്നാൾ ആലോഷിക്കുകയാണ്. ആഘോഷവേളയിൽ കീർത്തിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സാമന്ത.

Advertisment

കീർത്തിയോടൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് സാമന്ത കീർത്തിക്ക് ആശംസകൾ അറിയിച്ചിട്ടുള്ളത്. " ജന്മദിനാശംസകൾ കീർത്തി. നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വർഷവും ഉണ്ടാവട്ടെ" എന്നാണ് സാമന്ത കൂട്ടുകാരിയുടെ പിറന്നാൾ ദിനത്തിൽ കുറിച്ചിരിക്കുന്നത്.

'മഹാനടി' എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച കാലം മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. ഇടയ്ക്കുള്ള ഒത്തുകൂടലുകളുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

Samantha

അതിരില്ലാത്ത സന്തോഷവും, വിജയവും ആശംസിച്ചു കൊണ്ടാണ് മഹേഷ് ബാബു കീർത്തിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുള്ളത്. റാം പൊതിനേനി, ഗോപി ചന്ദ് മലിനേനി തുടങ്ങി നിരവധി പ്രമുഖരും കീർത്തിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

Advertisment


ഇന്ത്യൻ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച 'മഹാനടി'യിലൂടെ കീർത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.


പ്രമുഖ ചലചിത്ര നിർമാതാവായ സുരേഷ് കുമാറിന്റേയും , പഴയകാല ചലചിത്ര നടി മേനകയുടേയും മകളാണ് കീർത്തി.. 2000 ത്തിൽ പുറത്തിറങ്ങിയ രാജീവ് അഞ്ചൽ ചിത്രമായ 'പൈലറ്റ്സി'ലൂടെ ബാലതാരമായാണ് കീർത്തി അഭിനയ രംഗത്തേക്ക് എത്തിയത്. 2013 ൽ മോഹൻലാൽ പ്രിയദർശൻ കൂടുകെട്ടിൽ പുറത്തിറങ്ങിയ 'ഗീതാഞ്ജലി' യാണ് കീർത്തി നായികയായ ആദ്യ സിനിമ.


മികച്ചൊരു ഫാഷൻ ഡിസൈനർ കൂടിയാണ് കീർത്തി. ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്ത കീർത്തി ലണ്ടനിൽനിന്നും ഫാഷൻ ഡിസൈനിഗ് പഠനം പൂർത്തിയാക്കിയിട്ടുമുണ്ട്.

Read more: ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്; കീർത്തിയ്ക്ക് മേനക നൽകിയ ഉപദേശം

Keerthy Suresh Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: