scorecardresearch

അയാൾ എന്നെ അടിച്ചു, എന്റെ കണ്ണിൽ ഇരുട്ട് കയറി; മദ്യപനെ നേരിട്ട സംഭവം ഓർത്ത് കീർത്തി സുരേഷ്

ഞാനും എന്റെ സുഹൃത്തും കൂടി ക്ലാസ്സ് കഴിഞ്ഞ് വരുകയായിരുന്നു, അയാൾ ദേഹത്തേയ്ക്ക് ചാരാൻ ശ്രമിച്ചു... ദുരനുഭവം ഓർത്ത് കീർത്തി

ഞാനും എന്റെ സുഹൃത്തും കൂടി ക്ലാസ്സ് കഴിഞ്ഞ് വരുകയായിരുന്നു, അയാൾ ദേഹത്തേയ്ക്ക് ചാരാൻ ശ്രമിച്ചു... ദുരനുഭവം ഓർത്ത് കീർത്തി

author-image
Entertainment Desk
New Update
Keerthy Suresh| Keerthy latest| Keerthy actress

മാമനൻ എന്ന ചിത്രത്തിന്റെ പ്രമോഷനിടയിൽ തന്റെ അനുഭവങ്ങൾ പറഞ്ഞ് കീർത്തി, Photo: Keerthy Suresh/ Instagram

മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാമേഖലയിലെത്തിയ അനവധി താരങ്ങളുണ്ട്. അതിൽ തന്നെ തന്റെ കരിയറിൽ മികച്ച മുന്നേറ്റം കാഴ്ച്ചവയ്ക്കാൻ സാധിച്ച നടിയാണ് കീർത്തി സുരേഷ്. നടി മേനക സുരേഷിന്റെയും നിർമാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളാണ് കീർത്തി. കീർത്തി പറഞ്ഞ കോളേജ് കാലഘട്ടത്തിലെ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

Advertisment

ബാംഗ്ലൂർ പേൾ അക്കാദമിയിലാണ് കീർത്തി തന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠിക്കുന്ന സമയത്ത് ഒരിക്കൽ കോളേജ് കഴിഞ്ഞ് വരുമ്പോൾ സംഭവിച്ച ഒരു ദുരനുഭവം പങ്കുവയ്ക്കുകയാണ് കീർത്തി.

"ഞാനും എന്റെ സുഹൃത്തും കൂടി ക്ലാസ്സ് കഴിഞ്ഞ് വരുകയായിരുന്നു. മദ്യപിച്ച് നിൽക്കുന്ന ഒരാൾ ഞങ്ങളുടെ ദേഹത്തേയ്ക്ക് ചാരാൻ ശ്രമിച്ചു. അത് ഞങ്ങൾ അവഗണിച്ച് നടന്നു പോയി. റോഡ് ക്രോസ്സ് ചെയ്യുന്ന സമയത്ത് എന്തോ എന്റെ തലയുടെ പുറകിൽ വന്നിടിക്കുന്ന പോലെ തോന്നി. വണ്ടിയിടിച്ചതാണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ അല്ലായിരുന്നു. അയാൾ ഞങ്ങളെ പിന്തുടർന്ന് വന്ന് അടിച്ചതാണ്. ഞാനും സുഹൃത്തും അയാളുടെ പിറകെ ഓടി. അയാളെ പിടിച്ച് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു," കീർത്തി പറഞ്ഞു.

ആ സമയത്ത് ആദ്യ ചിത്രമായ 'ഗീതാഞ്ജലി'യിൽ അഭിനയിക്കുകയായിരുന്നു കീർത്തി. ഷൂട്ടിങ്ങ് സെറ്റിലെത്തിയ തന്നെ പ്രിയദർശനും മറ്റ് അണിയറപ്രവർത്തകരും തമാശപൂർവ്വം കളിയാക്കിയതും കീർത്തി ഓർത്തു.

Advertisment

കുറച്ചധികം ദിവസങ്ങൾക്കു മുൻപ് കീർത്തിയുമായി ബന്ധപ്പെട്ടുള്ള ഒരു വിവാദം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഒരു ആൺ സുഹൃത്തിന്റെ പിറന്നാൾ ദിവസം ആശംസകളറിയിച്ച് പങ്കുവച്ച പോസ്റ്റിനെ തുടർന്നായിരുന്നു വിവാദം. കീർത്തി തന്റെ കാമുകനൊപ്പം ചിത്രം ഷെയർ ചെയ്തെന്ന വ്യാജ വാർത്തയാണ് എങ്ങും നിറഞ്ഞത്. ഒടുവിൽ കീർത്തിയുടെ പിതാവും നിർമാതാവുമായി സുരേഷ് കുമാർ നേരിട്ടെത്തി കാര്യങ്ങളിൽ കൃത്യത വരുത്തുകയാണ് ചെയ്തത്.

'മാമനൻ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കീർത്തി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ഒരുപരിധി വരെ ഇത്തരം വാർത്തകൾ തമാശയായി കണ്ടെന്നും പിന്നീടത് ചില വ്യക്തികൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയ നിമിഷത്തിൽ വേദന തോന്നിയെന്നും കീർത്തി പറഞ്ഞു.

Keerthy Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: