scorecardresearch

Karwaan Review: സ്വാഭാവികത്വത്തിന്റെ കൈപിടിച്ച് ദുല്‍ഖര്‍ സല്‍മാന്‍ താണ്ടുന്ന മികവിന്റെ വഴികള്‍

Karwaan movie review: അനായാസം മനസ്സില്‍ കയറിപ്പറ്റുന്ന ഒരു ഇഷ്ടമാണ് 'കാര്‍വാ' ലക്ഷ്യമിടുന്നത്, അത് അവിടെയും ഇവിടെയുമായി ചിലയിടങ്ങളില്‍ കാണാന്‍ കഴിയുന്നുമുണ്ട് - ഇര്‍ഫാന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളില്‍, സ്വാഭാവികത്വം കൊണ്ട് അധികം ഒന്നും ചെയ്യാതെ തന്നെ ദുല്‍ഖര്‍ താണ്ടുന്ന മികവിന്റെ വഴികളില്‍

Karwaan movie review: അനായാസം മനസ്സില്‍ കയറിപ്പറ്റുന്ന ഒരു ഇഷ്ടമാണ് 'കാര്‍വാ' ലക്ഷ്യമിടുന്നത്, അത് അവിടെയും ഇവിടെയുമായി ചിലയിടങ്ങളില്‍ കാണാന്‍ കഴിയുന്നുമുണ്ട് - ഇര്‍ഫാന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളില്‍, സ്വാഭാവികത്വം കൊണ്ട് അധികം ഒന്നും ചെയ്യാതെ തന്നെ ദുല്‍ഖര്‍ താണ്ടുന്ന മികവിന്റെ വഴികളില്‍

author-image
Shubhra Gupta
New Update
Karwaan Movie Review Rating Irrfan Khan Dulquer Salmaan

Karwaan Movie Review Rating Irrfan Khan Dulquer Salmaan

ഏറ്റവും പ്രയാസകരമായ സിനിമാ ഴാനറുകളില്‍ ഒന്നാണ് 'പല വഴിയ്ക്കലഞ്ഞ് ഒടുവില്‍ സ്വത്വം കണ്ടെത്തുന്ന' 'റോഡ്‌ മൂവീ' വിഭാഗത്തില്‍ പെട്ടവ. കഥയുടെ ചേരുവകളേയും ലക്ഷ്യത്തിലേക്ക് എത്താനായി അവ പോകുന്ന വഴികളേയും കൃത്യമായി സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ വിജയ മന്ത്രം. ലക്ഷ്യത്തിലേക്ക് എത്തണം എന്ന് കൂടി നിര്‍ബന്ധമില്ല, ലക്ഷ്യത്തിലേക്കുള്ള ഒരു ചൂണ്ടുപലക കണ്ടെത്തിയാലും മതിയാകും.

Advertisment

എന്നാല്‍ മേല്‍പ്പറഞ്ഞ സംയോജനത്തിലേക്ക് എത്തി എന്ന് നമ്മളെ അനുഭവിപ്പിക്കാന്‍ 'കാര്‍വാ'യുടെ കഥാപാത്രങ്ങള്‍ക്ക് ഒരുപാട് സമയം വേണ്ടി വരുന്നു. സംഭവങ്ങളുടെ ആകസ്മികതയാണ് ഈ ചിത്രത്തിന്റെ കാതലെന്നിരിക്കെത്തന്നെ കഥയുടെ ഗതിവിഗതികളുടെ  അനിവാര്യത പ്രേക്ഷകന് ബോധ്യപ്പെടുന്നില്ല. ചിത്രത്തിന്റെ ചുരുളഴിയല്‍ സുഗമമായില്ല എന്ന് മാത്രമല്ല സമയമെടുക്കുന്നതുമാണ്. ചിത്രം പോകുന്ന വഴികളിലുള്ള ചില കുടുക്കങ്ങളാവട്ടെ, ആസൂത്രണം ചെയ്‌തു വച്ചത് പോലെയും.

അഭിനേതാക്കളെ ഇഷ്ടപ്പെടില്ല എന്നല്ല. ഇര്‍ഫാന്‍ ഖാന്റെ ഏതു ചിത്രവും കാണാനുള്ള പ്രേരണ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം കടന്നു പോകുന്ന കാന്‍സര്‍ വഴികളെക്കുറിച്ചുള്ള കയ്‌പേറിയ തിരിച്ചറിവിന്റെ പാശ്ചാത്തലത്തിലും കൂടിയാണ് ഇര്‍ഫാന്‍റെ ഈ ചിത്രം പ്രേക്ഷകന്‍ കാണുന്നത്. അദ്ദേഹം അവതരിപ്പിക്കുന്ന ഷൗക്കത്ത് എന്ന കഥാപാത്രം ഒരു ഗാരേജില്‍ ജോലി ചെയ്യുന്നയാളാണ്‌. അയാളുടെ കൈവശമുള്ള ഒരു വാനില്‍ ആണ് അവിനാശ് (ദുല്‍ഖര്‍ സല്‍മാന്‍) ഒരു ശവശരീരത്തെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നത്. കൂടെ യാത്ര ചെയ്യാനുള്ളത് ടീനേജിന്റെ ഉത്സാഹം കൈമുതലായുള്ള താനിയ (മിഥിലാ പാല്‍ക്കര്‍).

Advertisment

Read More: ഇര്‍ഫാന്‍ ഖാനുവേണ്ടി ലണ്ടനില്‍ 'കാര്‍വാ'യുടെ പ്രത്യേക പ്രദര്‍ശനം

ചിത്രത്തെക്കുറിച്ചുള്ള ഒരു നല്ല കാര്യമെന്തെന്ന് വച്ചാല്‍ തെന്നിന്ത്യയിലെ വലിയ താരമായ ദുല്‍ഖര്‍ സല്‍മാനെ കാര്യമായി നിരീക്ഷിക്കാനുള്ള ഒരവസരം ബോളിവുഡിന് നല്‍കുന്നു എന്നതാണ്. അനായാസമായ അഭിനയം കൊണ്ട് ബോളിവുഡില്‍ 'അറ്റ്‌ ഹോം' ആണ് ആ ചെറുപ്പക്കാരന്‍. ദുല്‍ഖറിന്റെ സംഭാഷണങ്ങളില്‍ ചില ഇടങ്ങളിലെ ഹിന്ദി ഉച്ചാരണം കല്ല്‌ കടിയായി തോന്നും. എങ്കിലും ശരിയായ 'ക്രോസ്ഓവര്‍' ചിത്രം എന്നാല്‍ അതില്‍ രാജ്യത്ത് പലയിടങ്ങളില്‍ ഉള്ള മികച്ച ഒത്തു കൂടുന്ന ഒന്നാണ് എന്ന ധാരണയില്‍ അത് ക്ഷമിക്കപ്പെടാം.

ഇരുത്തം വന്ന ഇര്‍ഫാന്‍ ഖാനും ചെറുപ്പത്തിന്റെ കാന്തിക പ്രഭാവമുള്ള ദുല്‍ഖറും തമ്മിലുള്ള ഇടപെടലിന്റെ സ്വാഭാവികമായ ആഹ്ലാദ നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്നതില്‍ സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. മിഴിവ് കുറഞ്ഞ കഥാപാത്രങ്ങള്‍ പലയിടത്തും ടൈപ്പ്കാസറ്റ്‌ ആയി തോന്നും.

അച്ഛന്റെ ശല്യം ഒഴിഞ്ഞു കിട്ടാന്‍ വേണ്ടിയാണ് അവിനാശ് തനിക്കിഷ്ടമില്ലാത്ത ഐടി ജോലി ചെയ്യുന്നത്. അതിസാധാരണമായ ഒരു കഥാപാത്രം. സ്ത്രീകള്‍ ഷോര്‍ട്ട്സ് ഇട്ടു നടക്കുന്നതും പൂളില്‍ തുള്ളിക്കളിക്കുന്നതുമെല്ലാം കാണുമ്പോള്‍ ഞെട്ടുന്ന യാഥാസ്ഥിതികനായ മുസല്‍മാനാണ് ഷൗക്കത്ത്. കോമഡി ഉണ്ടാക്കാന്‍ എന്ന ആശയത്തോടെ കഥയില്‍ പ്ലേസ് ചെയ്യപ്പെട്ട ആ കഥാപാത്രം അവിടെ യോജിക്കുന്നില്ല എന്ന് മാത്രമല്ല, പലയിടങ്ങളിലും  കോമഡി ഫലവത്തായതുമില്ല.

Read More: 'കാര്‍വാ' കണ്ടവര്‍ പറയുന്നു

ഹാസ്യമായിരിക്കും ഉദ്ദേശിച്ചത് എങ്കിലും 2018ല്‍ ഇറങ്ങുന്ന ഒരു ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ 'ഇത്തരത്തില്‍ ഉള്ള പെരുമാറ്റത്തെ'ക്കുറിച്ചുള്ള ഞെട്ടലിനെ കുറിച്ച് സംസാരിച്ചു സമയം കളയുന്നത് ഒട്ടും സന്തോഷം തരുന്ന കാര്യമല്ല. പ്രത്യേകിച്ചും സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രം പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന, ലൈംഗിക ബന്ധങ്ങളെക്കുറിച്ചും ഗര്‍ഭധാരണ ടെസ്റ്റുകളെക്കുറിച്ചും സംസാരിക്കുന്ന 'ലിബറേറ്റഡ് മോഡേണ്‍' പെണ്‍കുട്ടിയാകുമ്പോള്‍.

അനായാസം മനസ്സില്‍ കയറിപ്പറ്റുന്ന ഒരു ഇഷ്ടമാണ് 'കാര്‍വാ' ലക്ഷ്യമിടുന്നത്, അത് അവിടെയും ഇവിടെയുമായി ചിലയിടങ്ങളില്‍ കാണാന്‍ കഴിയുന്നുമുണ്ട് - ഇര്‍ഫാന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളില്‍, സ്വാഭാവികത്വം കൊണ്ട് അധികം ഒന്നും ചെയ്യാതെ തന്നെ ദുല്‍ഖര്‍ താണ്ടുന്ന മികവിന്റെ വഴികളില്‍. പുതുമുഖം മിഥിലാ പാല്‍ക്കര്‍ പോലും, കഥാപാത്ര രൂപീകരണത്തിലെ പാളിച്ചകളെ മറികടന്ന് ചില സീനുകളില്‍ മിന്നിച്ചു.

Read in English: Karwaan movie review: Watch it for Irrfan Khan and Dulquer Salmaan

മൂന്നിലൊരു ഭാഗം കഴിഞ്ഞപ്പോഴാണ് ചിത്രം മനസ്സില്‍ തട്ടി തുടങ്ങിയത്. മൂവരും ചേര്‍ന്ന് വെറുതെ കഥ പറഞ്ഞിരിക്കുന്ന ചില നിമിഷങ്ങളുണ്ട്‌ സിനിമയില്‍. അവിടെയാണ് ചിത്രത്തിനു ജീവന്‍ വയ്ക്കുന്നത്. അവിടെയാണ് ചേരുവകള്‍ ചേര്‍ന്നു തുടങ്ങുന്നത്. പക്ഷേ അത് കലങ്ങിയില്ല, ഒട്ടും തന്നെ.

Dulquer Salmaan Bollywood Irfan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: