/indian-express-malayalam/media/media_files/uploads/2018/10/Karva-Chauth-2018-Abhishek-Bachchan-Aishwarya-rai-Bachchan.jpg)
Karva Chauth 2018 Abhishek Bachchan Aishwarya rai Bachchan
കര്‍വ്വാ ചൌത്ത് ദിനവുമായി ബന്ധപ്പെട്ട് ഭാര്യ ഐശ്വര്യാ റായോടൊപ്പമുള്ള ചിത്രം പങ്കു വച്ച് അഭിഷേക് ബച്ചന്‍. 2008ലെ 'അണ്‍ഫര്‍ഗ്ഗറ്റബിള്‍ ടൂറി'നിടയിലെ പ്രസ് കോണ്‍ഫറന്‍സ് ചിത്രമാണ് അഭിഷേക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കര്‍വ്വാ ചൌത്ത് ദിനമായ ഇന്ന് ഒരു ഉത്തരവാദിത്തമുള്ള ഭര്‍ത്താവായി താനും ഐശ്വര്യയ്ക്കൊപ്പം ഉപവസിക്കും എന്നും അഭിഷേക് ട്വിറ്റെറില്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ ആഘോഷമായ കര്‍വ്വാ ചൌത്ത് ദിനത്തില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഉപവസിക്കും. രാത്രി ചന്ദ്രോദയത്തിനു ശേഷം ഭര്‍ത്താവിനെ കണ്ടു കൊണ്ട് മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് ആചാരം. ഉത്തരവാദിത്തമുള്ള എല്ലാ ഭര്‍ത്താക്കന്മാരും ഭാര്യമാര്‍ക്കൊപ്പം ഉപവസിക്കണം, ഞാന്‍ അത് ചെയ്യാറുണ്ട് എന്നാണ് കര്‍വ്വാ ചൌത്ത് ദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അഭിഷേക് പറഞ്ഞത്.
#KarvaChauth, good luck ladies.... And the dutiful husbands who should also be fasting with their wives!
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) October 27, 2018
I do.
Read More: എന്നെ വിവാഹം കഴിക്കാമോ എന്ന് ഐശ്വര്യയോട് ചോദിച്ചത് ഇവിടെ വച്ചാണ്: അഭിഷേക് ബച്ചന്‍
ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുന്‍' ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.
"എ ബിയും (അഭിഷേക് ബച്ചനും) ഞാനും 'ഗുലാബ് ജാമുന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. 'മന്‍മര്‍സിയാന്‍' എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ എ ബിയോട് ആവശ്യപ്പെട്ടിരുന്നു", ഐശ്വര്യ റായ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് 'ഗുലാബ് ജാമുനി'ല്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടിയത് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
"ആശയപരമായുള്ള യോജിപ്പ് അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു ഞങ്ങള്‍. പക്ഷേ ഏതാണ്ട് അതേ സമയത്താണ് അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നില്‍കാന്‍ എ ബി തീരുമാനിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം 'മന്‍മര്‍സിയാന്‍' ചെയ്തു. യാദൃശ്ചികമെന്നോണം അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തന്നെയായിരുന്നു. അപ്പോഴാണ് 'ഗുലാബ് ജാമുനെ'ക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയതും ചെയ്യാം എന്ന് തീരുമാനം ഉറപ്പിച്ചതും. മനോരഹരമായൊരു തിരക്കഥയാണത്. ഞങ്ങള്‍ക്ക് ചേര്‍ന്നതും".
Read More: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന 'ഗുലാബ് ജാമുന്‍'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.