scorecardresearch

സകുടുംബം സെയ്ഫ്: പട്ടൗഡി കൊട്ടാരത്തിലെ ദീപാവലി കാഴ്ചകൾ

സെയ്ഫിന്റെയും അമ്മ ഷര്‍മിള ടാഗോറിന്റെയും ഉടമസ്ഥതയിലാണ് ഏകദേശം 5000 കോടിയോളം വിലമതിക്കുന്ന പട്ടോഡി പാലസും സ്വത്തുവകകളും ഇപ്പോൾ ഉള്ളത്

സെയ്ഫിന്റെയും അമ്മ ഷര്‍മിള ടാഗോറിന്റെയും ഉടമസ്ഥതയിലാണ് ഏകദേശം 5000 കോടിയോളം വിലമതിക്കുന്ന പട്ടോഡി പാലസും സ്വത്തുവകകളും ഇപ്പോൾ ഉള്ളത്

author-image
Entertainment Desk
New Update
kareena kapoor, saif ali khan, pataudi palace, കരീന കപൂർ, സെയ്ഫ് അലി ഖാൻ, പട്ടൗഡി പാലസ്, Saif Ali Khan Pataudi Palace location

ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്ന് സെയ്ഫ് അലിഖാനെ വിശേഷിപ്പിച്ചാൽ തെറ്റില്ല. കാരണം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായൊരു രാജകുടുംബത്തിൽ നിന്നുമാണ് സെയ്ഫ് അലി ഖാന്റെ വരവ്.

Advertisment

ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന മൻസൂർ അലിഖാന്റെയും ബോളിവുഡിലെ മുൻനിരനായികയായിരുന്ന ശർമിള ടാഗോറിന്റെയും മകനായ സെയ്ഫ് ജന്മനാ തന്നെ അതിസമ്പന്നനാണ്. ഏകദേശം 5000 കോടിയോളം വിലമതിക്കുന്ന പട്ടൗഡി കൊട്ടാരത്തിന്റെയും സ്വത്തുവകകളുടെയും അവകാശി കൂടിയാണ് സെയ്ഫ് അലി ഖാൻ.

കരീനയുടെയും സെയ്ഫിന്റെയും ഈ വർഷത്തെ ദീപാവലി ആഘോഷങ്ങളും പട്ടൗഡി പാലസിലായിരുന്നു. സെയ്ഫിന്റെ ദീപാവലി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കരീനയുടെ സഹോദരിയും നടിയുമായ കരീഷ്മ കപൂറും ഇവർക്കൊപ്പമുണ്ടായിരുന്നു.

Advertisment
Kareena and Karishma sparklers

വീർസാറാ’, ‘മംഗൾ പാണ്ഡ,’ ‘രംഗ് ദേ ബസന്തി,’ ‘ഗാന്ധി മൈ ഫാദർ,’ ‘ഈറ്റ്, പ്രേ, ലവ്’ തുടങ്ങി നിരവധി ചിത്രങ്ങളും പട്ടോഡി പാലസിൽ ചിത്രീകരിച്ചിട്ടുണ്ട്. മുംബൈയിൽ സ്ഥിരതാമസമാക്കിയ സെയ്ഫിന്റെയും കരീനയുടെയും വെക്കേഷൻ ഹോമാണ് പട്ടോഡി പാലസ് ഇപ്പോൾ.

ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പട്ടോഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1900 കളിൽ സെയ്ഫിന്റെ മുത്തച്ഛൻ ഇഫ്തിഖർ അലി ഖാനാണ് പട്ടോഡി പാലസ് പണികഴിപ്പിച്ചത്. ഇബ്രാഹിം കോഠി എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. റോബർട്ട് ടോർ റസ്സൽ ആണ് കൊളോണിയൽ ശൈലിയിലുള്ള ഈ കൊട്ടാരത്തിന്റെ ശില്പി.

Read more: പട്ടോഡി പാലസിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം

2005 മുതൽ 2014 വരെ ഒരു ഹെറിറ്റേജ് ഹോട്ടലിന് പാട്ടത്തിന് നൽകിയ പട്ടോഡി പാലസ് 2014 ൽ സെയ്ഫ് പുതുക്കി പണിതിരുന്നു. 150 മുറികളും ഏഴ് ഡ്രസ്സിംഗ് റൂമുകളും ഏഴ് ബാത്ത് റൂമുകളും ഏഴ് ബില്യാർഡ് റൂമുകളും വലിയ ഡ്രോയിംഗ് റൂമുകളും ഡൈനിംഗ് റൂമുകളും ഇവിടെയുണ്ടെന്നാണ് കണക്കുകൾ. 10 ഏക്കറിൽ വ്യാപിച്ചു കിടക്കുകയാണ് ഈ കൊട്ടാരം. പട്ടൗഡി കുടുംബത്തിന്റെ കൊട്ടാരവും മറ്റ് സ്വത്തുവകകളും എല്ലാംകൂടി കണക്കാക്കിയാല്‍ ഏകദേശം 5000 കോടിയോളം വിലമതിക്കുമെന്നാണ് കണക്കുകൾ.

സെയ്ഫിന്റെയും അമ്മ ഷര്‍മിള ടാഗോറിന്റെയും ഉടമസ്ഥതയിലാണ് പട്ടോഡി പാലസ് ഇപ്പോൾ ഉള്ളത്. എന്നാൽ ഈ പൂർവിക സ്വത്തിൽ നിന്നും ഒരു രൂപ പോലും അനന്തരാവകാശികൾക്ക് കൈമാറാൻ സെയ്ഫ് അലിഖാന് അധികാരമില്ല. സെയ്ഫ് അലി ഖാന്റെ മുതുമുത്തച്ഛന്‍ ഹമീദുള്ള ഖാന്‍ ഭോപ്പാലിലെ അവസാന നവാബായിരുന്നു. തന്റെ സ്വത്തുവകകൾ അവകാശികളുടെ പേരിലേക്ക് മാറ്റികൊണ്ടുള്ള വില്‍പത്രം തയ്യാറാക്കിവയ്ക്കാതെയാണ് ഹമീദുള്ള ഖാന്‍ അന്തരിച്ചത്.

മാത്രമല്ല, പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ടിനു കീഴിലാണ് വരുന്നത്. പാകിസ്താന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അധികാരം നല്‍കുന്നതാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് എന്ന ഈ നിയമം. പട്ടൗഡി കുടുംബത്തിലെ അംഗങ്ങളിൽ ചിലർ പാക്കിസ്ഥാൻ പൗരന്മാരാണ് ഇപ്പോൾ. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചപ്പോൾ അവർ പാകിസ്താന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു. അതിനാൽ തന്നെ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി കിടക്കുന്ന ഈ പ്രോപ്പർട്ടി മറ്റാർക്കും കൈമാറാൻ സെയ്ഫിന്റെ കുടുംബത്തിന് സാധിക്കില്ല.

Diwali Saif Ali Khan Kareena Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: