/indian-express-malayalam/media/media_files/uploads/2020/02/kareena-kapoor-1.jpg)
സൈസ് സീറോ എന്നു കേൾക്കുമ്പോൾ ആദ്യം സിനിമാപ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരാൾ കരീന കപൂർ ആയിരിക്കും. ആരോഗ്യത്തിനും ഫിറ്റ്നസ്സിനും ഏറെ പ്രാധാന്യം കൊടുക്കുന്ന അഭിനേത്രി കൂടിയാണ് കരീന. വിവാഹമോ പ്രസവമോ ഒന്നും കരീനയെന്ന ഫിറ്റ്നസ്സ് ക്യൂനിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നുവേണം പറയാൻ. പ്രസവാനന്തരം കൂടിയ ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ കുറച്ച് കരീന ഫിറ്റ്നസ്സ് പ്രേമികൾക്ക് എല്ലാം പ്രചോദനമായി മാറുകയായിരുന്നു. ഇപ്പോഴിതാ, കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഫാഷൻ ഷോയിൽ യുവതാരം കാർത്തിക് ആര്യനൊപ്പം റാംപിൽ നടക്കുന്ന കരീനയുടെ ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും. ഹൈദരാബാദിലായിരുന്നു ഷോ നടന്നത്.
View this post on InstagramSuper Hot Pair #KareenaKapoorKhan & #KartikAaryan Walk for Manish Malhotra
A post shared by Viral Bhayani (@viralbhayani) on
View this post on InstagramAwesomeness #KareenaKapoorKhan
A post shared by Manav Manglani (@manav.manglani) on
View this post on Instagram#KareenaKapoor #KartikAaryan for #ManishMalhotra show in #hyderabad today #sunday #ManavManglani
A post shared by Manav Manglani (@manav.manglani) on
Read more: കരീന കപൂറിന്റെ ‘കാൽമുട്ട്’ എവിടെ? എഡിറ്റിങ്ങിനെ ട്രോളി സോഷ്യല്‍ മീഡിയ
ഇതാദ്യമായില്ല ഇരുവരും ഒന്നിച്ച് റാംപിൽ എത്തുന്നത്, 2018ൽ സിംഗപ്പൂരിൽ നടന്ന മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയുടെയും ഷോ സ്റ്റോപ്പർ ആയെത്തിയത് കരീനയും കാർത്തികുമായിരുന്നു.
ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന 'ലവ് ആജ് കൽ' എന്ന ചിത്രമാണ് കാർത്തിക് ആര്യന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാർ ചിത്രം 'ഗുഡ് ന്യൂസ്' ആണ് അവസാനം തിയേറ്ററുകളിലെത്തിയ കരീന ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.