ഫാഷന്‍ ലോകത്ത് ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് കരീന കപൂര്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാല്‍, അതിമനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടും നിരവധി ട്രോളുകള്‍ നേരിടേണ്ട അവസ്ഥയിലാണ് താരം ഇപ്പോള്‍.
ഏറ്റവും ഒടുവിലായി കരീന കപൂര്‍ പങ്കുവച്ച ചിത്രത്തിനെതിരെയാണ് ട്രോള്‍ വര്‍ഷം. ഒരു ലൈഫ് സ്റ്റെല്‍ മാസികയ്ക്കു വേണ്ടി കരീന കപൂര്‍ നല്‍കിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പേസ്റ്റല്‍ നീല നിറത്തിലുള്ള റോംപര്‍ ധരിച്ചാണ് കരീന കപൂര്‍ നില്‍ക്കുന്നത്. ഈ വേഷത്തില്‍ അതീവ സുന്ദരിയാണ് താരം.
View this post on Instagram
Whats your 2020 Plan ? . . . . GoodNewwz In cinemas ! Book your tickets now! Link in bio.
എന്നാല്‍, ഫോട്ടോ എഡിറ്റ് ചെയ്ത് വന്നപ്പോള്‍ പണി പാളി. കരീനയുടെ കാല്‍ ഒരു പ്രത്യേക ശൈലിയാണ് ചിത്രത്തില്‍ കാണുന്നത്. മാത്രമല്ല, കരീന കപൂറിന്റെ കാല്‍ മുട്ട് ഈ ചിത്രത്തില്‍ കാണാനില്ലല്ലോ എന്നാണ് ആരാധകരുടെ സംശയം. ചിത്രം എഡിറ്റ് ചെയ്തപ്പോള്‍ പറ്റിയ പിശകാണ് ഇതിനു കാരണം. എന്നാല്‍, ട്രോളന്‍മാര്‍ കരീനയെ വെറുതെവിട്ടില്ല.