scorecardresearch

ജന്മദിനാഘോഷം പട്ടോഡി കൊട്ടാരത്തിൽ; മകനോടൊപ്പമുള്ള ചിത്രങ്ങളുമായി കരീന കപൂറും സെയ്ഫ് അലി ഖാനും

തൈമുർ അലി ഖാന്റെ ഏഴാം ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചു

തൈമുർ അലി ഖാന്റെ ഏഴാം ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Karishma Kapoor and Thaimur

അനിമലിൽ ശ്രദ്ധനേടിയ പട്ടോഡി പാലസിലാണ് ജന്മദിനാഘോഷം നടന്നത്

ജനനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ബോളിവുഡ് സ്റ്റാർ കിഡ്ഡാണ് തൈമുർ അലി ഖാൻ. ബോളിവുഡ് താരജോഡികളായ സെയിഫ് അലീ ഖാന്റെയും കരീന കപൂറിന്റെയും പുത്രനായ തൈമുറിന്, ഗംഭീരമായ ജന്മദിനാഘോഷമാണ് മാതാപിതാക്കളും കുടുംബാങ്ങളും ഒരുക്കിയത്. ഹരിയാനയിലെ പട്ടോഡി പാലസിലാണ് തൈമുറിന്റെ ഏഴാം ജന്മദിനം ആഘോഷിച്ചത്. ബോളിവുഡ് താരവും കരീനയുടെ സഹോദരിയുമായ കരിഷ്മ കപൂറും പരിപാടിയിൽ പങ്കെടുത്തു. 

Advertisment

പട്ടോഡി പാലസിന്റെ മനോഹരമായ പൂന്തോട്ടത്തിൽ നടന്ന ബർത്ത്ഡേ പാർട്ടിയുടെ ചിത്രങ്ങൾ കരിഷ്മ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു. സെയ്ഫിനും കരീനയ്ക്കുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളോടൊപ്പം തൈമുറിന്റെ എഫ്‌സി ബാഴ്‌സലോണ തീമിലുള്ള കേക്കിന്റെ ചിത്രവും കരിഷ്മ പോസ്റ്റുചെയ്ത.

Advertisment

അടുത്തിടെ വലിയ വിജയം നേടിയ ബോളിവുഡ് ചിത്രമായ അനിമലിലൂടെ ശ്രദ്ധനേടിയ പട്ടോഡി പാലസ്, സെയ്ഫ് അലി ഖാന്റെ വെബ് സീരീസായ താണ്ഡവിലും രാജകീയ പ്രതാപം പ്രദർശിപ്പിച്ചിരുന്നു.

ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പട്ടോഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1900 കളിൽ സെയ്ഫ് അലി ഖാന്റെ മുത്തച്ഛൻ ഇഫ്തിഖർ അലി ഖാനാണ് പട്ടോഡി പാലസ് പണികഴിപ്പിച്ചത്. ഇബ്രാഹിം കോഠി എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. റോബർട്ട് ടോർ റസ്സൽ ആണ് കൊളോണിയൽ ശൈലിയിലുള്ള ഈ കൊട്ടാരത്തിന്റെ ശില്പി.

Also Read:മലയാളത്തിൽ നിന്നും ആരും പങ്കെടുക്കാത്തൊരു ചർച്ച, കൈയ്യടി കിട്ടിയത് മമ്മൂട്ടിക്ക്; വീഡിയോ

Kareena Kapoor Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: