scorecardresearch

ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബരപ്പെട്ടി; ഹാമ്പറിനുള്ളിൽ എന്തൊക്കെയെന്ന് വെളിപ്പെടുത്തി കരൺ ജോഹർ

റാപ്പിഡ് ഫയറിലെ വിജയിക്ക് സമ്മാനിക്കുന്ന ഹാംപർ - എല്ലായ്‌പ്പോഴും കോഫി വിത്ത് കരൺ ഷോയിലെ ഒരു പ്രധാന കൗതുകമാണ്

റാപ്പിഡ് ഫയറിലെ വിജയിക്ക് സമ്മാനിക്കുന്ന ഹാംപർ - എല്ലായ്‌പ്പോഴും കോഫി വിത്ത് കരൺ ഷോയിലെ ഒരു പ്രധാന കൗതുകമാണ്

author-image
Entertainment Desk
New Update
Koffee With Karan hamper, Karan Johar

ഏറെ ജനപ്രിയമായ ചാറ്റ് ഷോകളിൽ ഒന്നാണ് കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോ. ബോളിവുഡിലെ മുൻനിര സെലബ്രിറ്റികൾ അതിഥിയായി എത്താറുള്ള ഷോ പലപ്പോഴും ഷോയ്ക്കിടയിലെ തുറന്നു പറച്ചിലുകൾകൊണ്ടും താരങ്ങളുടെ സരസമായ സംഭാഷണം കൊണ്ടുമൊക്കെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. റാപ്പിഡ് ഫയറിലെ വിജയിക്ക് സമ്മാനിക്കുന്ന ഹാംപർ - എല്ലായ്‌പ്പോഴും ഷോയിലെ ഒരു പ്രധാന കൗതുകമാണ്. മനോഹരമായി പായ്ക്ക് ചെയ്ത പെട്ടിയിൽ യഥാർത്ഥത്തിൽ എന്താണുള്ളത് എന്ന ജിജ്ഞാസ പ്രേക്ഷകർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ, കോഫി വിത്ത് കരൺ ഏഴാം സീസൺ അവസാനിച്ചതിനു പിന്നാലെ ഹാമ്പറിനുള്ളിൽ എന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് കരൺ.

Advertisment

ഏഴാം സീസണിൽ റാപ്പിഡ് റൗണ്ടിൽ ജയിച്ചവർ വീട്ടിലേക്ക് കൊണ്ടുപോയ ഹാംപറിനകത്തെ ലക്ഷ്വറി പ്രൊഡക്റ്റുകൾ ഓരോന്നായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് എട്ടുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കരൺ. ആഭരണങ്ങളും ഹൈ എൻഡ് സ്പീക്കറും മുതൽ ലിമിറ്റഡ് എഡിഷൻ ബീവറേജ് വരെ ഹാമ്പറിനുള്ളിൽ ഉണ്ട്.

ഡയമണ്ട് ജ്വല്ലറി ബ്രാൻഡായ ടിയാനിയുടെ ചന്ദ് ബാലി (കമ്മലുകൾ), മാർഷൽ ആക്‌ടൺ II സ്പീക്കർ, ഓഡി എസ്‌പ്രസ്‌സോ മൊബീൽ, ആമസോൺ എക്കോ ഷോ 10, വാധം ടീ ആൻഡ് ടീ മേക്കർ സെറ്റ്, നോഹൗസ് ചോക്ലേറ്റുകളുടെ കളക്ഷൻ ഡിസ്‌കവറി ബോക്‌സ്, ബോംബെ സ്വീറ്റ് ഷോപ്പ് ബോക്‌സ്, ലക്ഷ്വറി മിഠായി ബ്രാൻഡായ ഖോയയുടെ സ്വീറ്റ് ബോക്സ്, 28 ബേക്കർ സ്ട്രീറ്റ് ചോക്ലേറ്റ്സ്, കോഫി വിത്ത് കരൺ മഗ്, ഒരു ഹൈ എൻഡ് ഫോൺ എന്നിവയാണ് ഹാമ്പറിലുള്ളത്. ഒപ്പം കരണിന്റെ പ്രിയപ്പെട്ട പെർഫ്യൂം, ലിമിറ്റഡ് എഡിഷൻ ബീവറേജ്, ഡിസൈനർ ഹോം ആക്സസറികൾ എന്നിവയും ഉൾപ്പെടുന്നു.

ടിയാനിയുടെ ചന്ദ് ബാലി കമ്മലുകൾക്ക് 324,500 രൂപയും മാർഷൽ ആക്‌ടൺ II സ്പീക്കർക്ക് 29,999 രൂപയും ഓഡി എസ്‌പ്രസ്‌സോ മൊബീലിന് 27,769 രൂപയും, ആമസോൺ എക്കോ ഷോ 10ന് 24,999 രൂപയുമാണ് വില.

Advertisment

ഈ സീസണിൽ ഹാംപർ മാത്രമായിരുന്നില്ല സമ്മാനം. കോഫി ക്വിസ് കളിച്ചതിന് അതിഥികൾക്ക് ഒരു സമ്മാനവും നൽകിയിരുന്നു, ആ സമ്മാനം തനിക്കും അതിഥികൾക്കും ഇടയിൽ തന്നെയിരിക്കട്ടെയെന്നും കരൺ പറയുന്നു, "ചില കാര്യങ്ങൾ രഹസ്യമായി തുടരണം,” കരൺ കൂട്ടിച്ചേർത്തു.

കോഫി വിത്ത് കരൺ ഏഴാം സീസണിൽ കരീന കപൂർ, കത്രീന കൈഫ്, സോനം കപൂർ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു തുടങ്ങിയവരെല്ലാം അതിഥികളായി എത്തിയിരുന്നു. ഷോയിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ട ഷാരൂഖ് ഖാനെ ഇത്തവണ ആരാധകർ മിസ് ചെയ്തു. ഷോയുടെ മറ്റ് നിരവധി സീസണുകളിൽ പ്രത്യക്ഷപ്പെട്ട രൺബീർ കപൂറും പുതിയ സീസണിൽ നിന്നും മാറി നിന്നു.

Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: