scorecardresearch

സ്പൈ ഗേളായി കങ്കണ; പുതിയ ലുക്ക് ശ്രദ്ധ നേടുന്നു

'വെളിച്ചം' എന്നാണ് സാമന്ത ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്

'വെളിച്ചം' എന്നാണ് സാമന്ത ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്

author-image
Entertainment Desk
New Update
Kangana Ranaut, dhaakad, Kangana Ranaut dhaakad, dhaakad release, Kangana Ranaut films, Kangana dhaakad, dhakad, agent agni Kangana Ranaut, Kangana Ranaut dhaakad looks, dhaakad release date, Kangana Ranaut news

പുതിയ ചിത്രം 'ധക്കാഡി'ന്റെ വിശേഷങ്ങളുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. രസ്നീഷ് റാസി ഗായ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ഏപ്രിൽ 8 ന് തിയറ്ററുകളിൽ എത്തും. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സ്‌പൈ ഏജന്റായ അഗ്നി എന്ന ഓഫീസറായാണ് കങ്കണ അഭിനയിക്കുന്നത്. പുതിയ ചിത്രത്തിന്റെ റിലീസ് തീയതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം അറിയിച്ചത്.

Advertisment

സിനിമയിലെ വിവിധ ചിത്രങ്ങൾ പങ്കു വെച്ച് അവർ എഴുതി." അവൾ ഭീരുവും ഭയമില്ലാത്തവളുമാണ്. വലിയൊരു സ്ക്രീനിനു തീയിടാൻ അഗ്നി സജ്ജമാണ്." ' വെളിച്ചം' എന്നാണ് സാമന്ത ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്.

മധ്യ പ്രദേശിലും ബുഡാപെസ്റ്റിലുമായി ചിത്രീകരിച്ച സിനിമ ഈ വർഷം ഒക്ടോബറിലായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാലാണ് റിലീസിങ്ങ് തീയതി മാറ്റിയത്.

Advertisment

Read more: അതോടെ ശ്രീദേവിക്കുശേഷം കോമഡി ചെയ്യുന്ന ഒരേ ഒരു നായികയായി ഞാൻ മാറി; കങ്കണ പറയുന്നു


ജയലളിതയുടെ രാഷ്ട്രീയ സിനിമാ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് സംവിധാനം ചെയ്ത 'തലൈവി' ആണ് ഒടുവിൽ കങ്കണയുടേതായി തിയേറ്ററിൽ എത്തിയ ചിത്രം. ജയലളിതയായി കങ്കണ എത്തിയപ്പോൾ ചിത്രത്തിൽ എം.ജി.ആർ ആയി വേഷമിട്ടത് അരവിന്ദ് സാമിയാണ്.

Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: