/indian-express-malayalam/media/media_files/uploads/2019/09/kamal-haasan.jpg)
ഉലകനായകന്റെ ജന്മദിനം കെങ്കേമമാക്കാൻ ഗംഭീര ആഘോഷപരിപാടികൾക്ക് ഒരുങ്ങുകയാണ് താരത്തിന്റെ ഹോം ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. നവംബർ ഏഴിന് കമൽഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ത്രിദിന പരിപാടികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇളയരാജ നയിക്കുന്ന സംഗീതനിശയോടെയാണ് ആഘോഷപരിപാടികൾ അവസാനിക്കുക. രജിനികാന്ത്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
യാദൃശ്ചികവശാൽ കമലഹാസന്റെ പിതാവ് ശ്രീനിവാസന്റെ ചരമവാർഷികവും നവംബർ ഏഴിനാണ്. നവംബർ ഏഴിന് ജന്മനാടായ പരമക്കുടിയിൽ അച്ഛൻ ശ്രീനിവാസന്റെ പ്രതിമയും കമൽഹാസൻ​ അനാച്ഛാദനം ചെയ്യും.
തൊട്ടടുത്ത ദിവസം, അൽവാർപേട്ട് ഓഫീസ് പരിസരത്ത് സ്ഥാപിച്ച മുതിർന്ന സംവിധായകൻ കെ ബാലചന്ദ്രറിന്റെ പ്രതിമയും കമൽഹാസൻ അനാച്ഛാദനം ചെയ്യും. അന്ന് തന്നെ 'ഹേറാമി'ന്റെ സ്പെഷ്യൽ സ്ക്രീനിംഗിലും കമൽഹാസൻ പങ്കെടുക്കും. ചടങ്ങിനോട് അനുബന്ധിച്ച് താരവുമായുള്ള സംവാദവും നടക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിൽ പറയുന്നു.
ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനായില്ലെങ്കിലും കമൽഹാസന്റെ കരിയറിലെ നാഴികക്കല്ലായി കണക്കാക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ഹേ റാം'. 2000 ത്തിലാണ് ചിത്രം റിലീസിനെത്തിയത്. ഹിന്ദു-മുസ്‌ലിം ആക്രമണങ്ങൾക്കു പിറകിലെ സങ്കീർണ്ണമായ പ്രശ്‌നങ്ങളെ കുറിച്ചു സംസാരിച്ച ആദ്യത്തെ ഇന്ത്യൻ ചിത്രമായ 'ഹേ റാം' രാജ്യത്തിന്റെ പലഭാഗങ്ങളിലും അക്കാലത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, ചിത്രം സംവിധാനം ചെയ്തതും കമൽഹാസനായിരുന്നു. ഷാരൂഖ് ഖാൻ, റാണി മുഖർജി, ഗിരീഷ് കർണാട്, അതുൽ കുൽക്കർണി തുടങ്ങിയവർ അഭിനയിച്ച ചിത്രം മൂന്ന് ദേശീയ അവാർഡുകളും നേടി.
ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ഇന്ത്യൻ ചരിത്രത്തിലെ വിവാദ സംഭവങ്ങളായ ബാർബറി മസ്ജിദ്, ഗാന്ധി വധം തുടങ്ങിയവയെ കുറിച്ചു കൂടിയാണ് സംസാരിച്ചത്.
Read more: ‘ദശാവതാരം’ കഥാപാത്രങ്ങളെ വേദിയിൽ അനുകരിച്ച് കമൽഹാസൻ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us