/indian-express-malayalam/media/media_files/uploads/2022/02/Kalyani-.jpg)
കല്യാണി പ്രിയദർശൻ നായികയായ 'ഹൃദയ'വും 'ബ്രോ ഡാഡി'യും തിയേറ്ററിലും ഒടിടിയിലുമായി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, രണ്ടു ചിത്രങ്ങളുടെയും സെറ്റിൽ നിന്നുള്ള തന്റെ സെൽഫികൾ പങ്കുവയ്ക്കുകയാണ് താരം.
സെറ്റിൽ ഒരു ആവശ്യോമില്ലാതെ വെറുതെ സെൽഫി എടുക്കുന്ന ശീലം തനിക്ക് ഉണ്ടെന്ന് പറഞ്ഞാണ് കല്യാണി സെൽഫി വീഡിയോകളും ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. 'ബ്രോ ഡാഡി' സെറ്റിൽ പൃഥിരാജ് അറിയാതെ പൃഥ്വിരാജിനെ ഫ്രേമിലാക്കി എടുത്ത സെൽഫി വീഡിയോയും. 'ഹൃദയം' സെറ്റിൽ മേക്കപ്പിന് ശേഷം വെള്ളം കുടിക്കുമ്പോൾ എടുത്ത മറ്റൊരു വീഡിയോയും കല്യാണി പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/02/WhatsApp-Image-2022-02-13-at-11.53.09-AM.jpeg)
/indian-express-malayalam/media/media_files/uploads/2022/02/WhatsApp-Image-2022-02-13-at-11.53.09-AM-1.jpeg)
/indian-express-malayalam/media/media_files/uploads/2022/02/WhatsApp-Image-2022-02-13-at-11.53.10-AM.jpeg)
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്സ് ആയതിന്റെ സന്തോഷം കല്യാണി പങ്കുവച്ചിരുന്നു. ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷവും ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും കല്യാണി പറഞ്ഞിട്ടുണ്ട്.
സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ ആയിരുന്നു നായകൻ. സിനിമാ നടിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് കല്യാണി പ്രിയദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Also Read: ‘ലഗ് ജാ ഗലേ’ ഗാനം പാടി ലതാ മങ്കേഷ്‌ക്കറിന് വൈകാരിക ആദരാഞ്ജലിയായി സൽമാൻ ഖാൻ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us