scorecardresearch

Latest News

‘ലഗ് ജാ ഗലേ’ ഗാനം പാടി ലതാ മങ്കേഷ്‌ക്കറിന് വൈകാരിക ആദരാഞ്ജലിയായി സൽമാൻ ഖാൻ; വീഡിയോ

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതിഹാസ ഗായികയ്ക്ക് വൈകാരികമായ ആദരാഞ്ജലി അർപ്പിക്കുകയാണ് സൽമാൻ ഖാൻ

Salman Khan, Lata Mangeshkar, ie malayalam

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ മരണശേഷം ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള പ്രമുഖർ ലതാജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, സൂപ്പർസ്റ്റാർ സൽമാൻ ഖാനും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതിഹാസ ഗായികയ്ക്ക് വൈകാരികമായ ആദരാഞ്ജലി അർപ്പിക്കുകയാണ്.

ലതാ മങ്കേഷ്ക്കറുടെ “ലഗ് ജാ ഗലേ” എന്ന ഗാനം പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ട്, “ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി… നിങ്ങളെ പോലെ” എന്നാണ് സൽമാൻ കുറിച്ചത്.

ലതാ മങ്കേഷ്‌കർ ആലപിച്ച നിരവധി ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്നാണ് “ലാഗ് ജാ ഗലേ”. ‘രാജ് ഖോസ്‌ല സംവിധാനം ചെയ്‌ത ഒരു മിസ്റ്ററി ത്രില്ലർ സിനിമയായ വോ കൗൻ തി’യിൽ നിന്നുള്ളതാണ് ഈ ഗാനം. സാധന ശിവദാസനി, മനോജ് കുമാർ, പ്രേം ചോപ്ര എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്.

നേരത്തെ ലതയെ സൽമാൻ ഓർത്തിരുന്നു. ലതയ്‌ക്കൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ഒരു ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു. പോസ്റ്റിന് അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും ….”

സൽമാൻ ഖാൻ ചിത്രങ്ങളായ ‘മൈനേ പ്യാർ കിയ’ (1989) മാധുരി ദീക്ഷിതുമായി അഭിനയിച്ച ‘ഹം ആപ്കെ ഹേ കോൻ’ (1994) തുടങ്ങിയ ചിത്രങ്ങളിൽ ഉൾപ്പെടെ നിരവധി ഗാനങ്ങൾ ലതാ മങ്കേഷ്‌കർ പാടിയിട്ടുണ്ട്.

ഫെബ്രുവരി ആറിനാണ് ലതാ മങ്കേഷ്‌കർ വിടവാങ്ങിയത്.92 വയസ്സായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നും അറിയപ്പെടുന്ന അവർ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 36 ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാണ് പാടിയത്.

Also Read: ലോക്ക്ഡൗൺ കാലത്തെ പാചക വീഡിയോയുമായി അനുഷ്ക ശർമ്മ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Salman khan sings lag jaa gale emotional tribute to lata mangeshkar video

Best of Express